പെരിന്തൽമണ്ണ: ക്ഷേത്രനഗരിയായ അങ്ങാടിപ്പുറത്ത് വാഹനകുരുക്ക് ഒഴിയുന്നില്ല. വാഹനങ്ങൾക്ക് മാത്രമല്ല കാൽനടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത വിധം ഗതാഗതകുരുക്ക് രൂക്ഷമാകാറുണ്ട്. പെരിന്തൽമണ്ണയിലെ ആശുപത്രികളിലേക്ക് രോഗികളുമായി എത്തുന്ന ആംബുലൻസുകൾ പോലും കുരുക്കിൽപെടുകയാണ്. വളാഞ്ചേരി റോഡിൽ നിന്നും മലപ്പുറം റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ ജങ്ഷനിൽ നിന്ന് പെരിന്തൽമണ്ണ റോഡിലേക്ക് കയറുന്നതോടെയാണ് കുരുക്ക് മുറുകുന്നത്. പെരിന്തൽമണ്ണ ഭാഗത്തു നിന്ന് എതിർദിശയിൽ വരുന്ന വാഹനങ്ങൾ കൂടിയാവുേമ്പാൾ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുകയായി. ഇതിനിടയിൽ പരിയാപുരം റോഡിൽ നിന്നും തിരുമാന്ധാംകുന്ന് ക്ഷേത്രവളപ്പിൽ നിന്നുമുള്ള വാഹനങ്ങൾ ദേശീയപാതയിലേക്ക് കയറുന്നതോടെ കുരുക്ക് അഴിക്കാനാവാത്ത വിധം കൂടും. അവധി ദിവസങ്ങൾക്ക് മുമ്പും പിമ്പുമുള്ള പ്രവർത്തി ദിവസങ്ങളിലാണ് ഇത്തരം കുരുക്ക് കൂടുതലായി അനുഭവപ്പെടുന്നത്. തിങ്കളാഴ്ച രാവിലെ തുടങ്ങിയ കുരുക്ക് വൈകീട്ടും തുടർന്നു. ഒരാടംപാലം ബൈപാസ് യാഥാർഥ്യമായെങ്കിലേ ഇപ്പോൾ അനുഭവപ്പെടുന്ന കുരുക്കിന് അവസാനമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.