മലപ്പുറത്തെ ചക്ക വിശേഷം

മലപ്പുറം: സൂപ്പുണ്ടാക്കാനായി പഴുത്ത ചക്ക മടലി​െൻറ മുള്ള് ഒഴികെയുള്ള ഭാഗങ്ങൾ പാത്രത്തിലിട്ട് തിളപ്പിക്കാൻ പരിശീലകൻ പറഞ്ഞപ്പോൾ എല്ലാവർക്കും അമ്പരപ്പ്. ''ഇതൊക്കെ കളയാനുള്ളതല്ലേ, ഞങ്ങളിതൊന്നും എടുക്കാറില്ലാേട്ടാ'' എന്ന് ചിലർ അടക്കം പറയുകയും ചെയ്തു. സൂപ്പി​െൻറ മണം പൊങ്ങി പൊളപ്പൻ രുചി അറിഞ്ഞപ്പോൾ 'നമുക്കെന്താ ദാസാ ഇൗ ബുദ്ധി നേരത്തെ തോന്നാഞ്ഞേ' എന്ന മട്ടിലായി ചക്ക പരിശീലന ക്ലാസിലെത്തിയവർ. ചക്ക ഫെസ്റ്റ്-2018​െൻറ ഭാഗമായി മലപ്പുറം നഗരസഭയും ഷെൽട്ടർ ചാരിറ്റബ്ൾ സൊസൈറ്റിയും ചേർന്നാണ് ബ്ലോക്ക് തലത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് ചക്ക വിഭവങ്ങളിൽ പരിശീലനം സംഘടിപ്പിച്ചത്. ചക്കത്തേൻ, ചക്കക്കുരു പായസം, ചക്ക ബജ്ജി ഇങ്ങനെ നീണ്ടു വിഭവങ്ങളുടെ നിര. കൊതിയൂറും തേൻവരിക്ക മുന്നിലെത്തിയപ്പോൾ നഗരസഭാംഗങ്ങളും കുടുംബശ്രീ പ്രവർത്തകരും എല്ലാം മറന്നു. പഠനത്തിനേക്കാൾ ആവേശം രുചിനോട്ടത്തിലായപ്പോൾ പരിശീലകൻ പ്രവീണി​െൻറ ചെറുശാസന. അമിതമായി ചക്ക കഴിച്ചാൽ വായുസംബന്ധമായ പ്രശ്നം ഒഴിവാക്കാൻ ഒരു ചക്കക്കുരു കൂടി പച്ചക്ക് കഴിക്കണം എന്നിങ്ങനെയുള്ള നുറുങ്ങുകളും പരിശീലനത്തിലുണ്ടായി. കൂട്ടുകളൊക്കെയും പഠിച്ചെടുത്ത് ചക്ക മഹിമയും പൊടിക്കൈകളും മനസ്സിലാക്കിയാണ് കുടുംബശ്രീക്കാർ പിൻവാങ്ങിയത്. നഗരസഭാധ്യക്ഷ സി.എച്ച്. ജമീല ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ േബ്ലാക്ക് കോഒാഡിനേറ്റർ അഭിജിത്ത് അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ ഹാരിസ് ആമിയൻ, പി.എ. അബ്ദുൽ സലീം, വത്സലകുമാരി, ഷെൽട്ടർ ട്രഷറർ പി. പരമേശ്വരൻ, പി. വാസു, ഖദീജ, പാത്തുക്കുട്ടി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.