അരങ്ങേറ്റം അവിസ്​മരണീയമാക്കി ആസിഫ്; ആവേശം ബൗണ്ടറി കടത്തി നാട്​

എടവണ്ണ: ഇന്ത്യൻ പ്രീമിയർ ലീഗിൽ അരങ്ങേറ്റ മത്സരത്തിൽതന്നെ രണ്ടുവിക്കറ്റ് നേട്ടവുമായി മലപ്പുറത്തി​െൻറ ആസിഫ് വരവറിയിച്ചു. ഡല്‍ഹി ഡെയർ ഡെവിൾസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിനുവേണ്ടിയാണ് എടവണ്ണ കുണ്ടുതോട് സ്വദേശി കെ.എം. ആസിഫ് കളംനിറഞ്ഞത്. തിങ്കളാഴ്ച ഏറെ വൈകിയാണ് ആസിഫ് കളിക്കാനിറങ്ങുമെന്ന വിവരം വീട്ടുകാരും നാട്ടുകാരും അറിഞ്ഞത്. മലപ്പുറം ജില്ലയിൽനിന്ന് ഐ.പി.എല്‍ പിച്ചിലേക്കെത്തുന്ന ആദ്യതാരമെന്ന െറക്കോഡ് സ്വന്തമാക്കിയ ആസിഫി​െൻറ ഓരോ ബോളും നിറകൈയടിയോടെയാണ് നാട് എതിരേറ്റത്. കളി കാണാൻ കുണ്ടുതോടിലെ വൈ.എം.സി.എ ക്ലബ് പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. ആദ്യ ഒാവറിൽതന്നെ പ്രിഥ്വി ഷായുടെ വിക്കറ്റ് കൊയ്തതോടെ ആർത്തുവിളിച്ചും വിസിലടിച്ചും പലരും ആവേശം ബൗണ്ടറി കടത്തി. രണ്ടാം ഒാവറിൽ കോളിൻ മൺറോയുടെ വിക്കറ്റുകൂടി നേടിയതോടെ നാട്ടുകാരിലും വീട്ടുകാരിലും ആഹ്ലാദം കണ്ണീരായി നിറഞ്ഞു. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ആസിഫിനെ 40 ലക്ഷം മുടക്കിയാണ് ചെന്നൈ സ്വന്തമാക്കിയത്. ദീപക് ചാഹറിന് പകരമായിട്ടാണ് ആസിഫ് പന്തെറിഞ്ഞത്. ആസിഫ് ഉള്‍പ്പെടെ നാല് മാറ്റങ്ങളുമായാണ് ചെന്നൈ ഗ്രൗണ്ടിലിറങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.