പുലാമന്തോൾ: ക്രസൻറ് കൾച്ചറൽ യൂത്ത് ഫോറം ലോഞ്ചിങ് സെലിബ്രേഷൻ ഫുട്ബാൾ ടൂർണമെൻറിനായി സ്വാഗതസംഘം രൂപവത്കരിച്ചു. മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബഷീർ വാഫി വളപുരം അധ്യക്ഷത വഹിച്ചു. താഴെക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. നാസർ മാസ്റ്റർ, അഡ്വ. എസ്. സലാം, നാലകത്ത് ഷൗക്കത്ത്, കൊളക്കാടൻ അസീസ്, ശീലത്ത് വീരാൻകുട്ടി, സൈതലവി മാസ്റ്റർ, വി.പി. റഷീദ് മാസ്റ്റർ, മുസ്സമിൽ മേലാറ്റൂർ, ജാഫർ പത്തത്ത്, മുജീബ് മണ്ണാർമല തുടങ്ങിയവർ സംസാരിച്ചു. ബഷീർ വാഫിയെ ചെയർമാനായും ഹബീബ് മണ്ണേങ്ങലിനെ ജനറൽ കൺവീനറായും തെരഞ്ഞെടുത്തു. മേയ് നാലിന് വൈകുന്നേരം ഏഴിന് ഐ.എം. വിജയൻ ക്രസൻറ് കൾച്ചറൽ യൂത്ത് ഫോറം ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.