ജ്വല്ലറികളിൽ മോഷണം പതിവാക്കിയ രണ്ട്​ പേർ പിടിയിൽ

കൊണ്ടോട്ടി: ഉപഭോക്താക്കെളന്ന വ്യാജേന ജ്വല്ലറികളിൽ കയറി മോഷണം നടത്തുന്ന രണ്ട് പേർ പിടിയിൽ. തമിഴ്നാട് തിരുപ്പത്തൂർ സ്വദേശി ഫക്കീർ ഹസൻ (42), കൂട്ടാളി ഷൊർണൂർ സ്വദേശി ചന്ദ്രൻ എന്ന മജീദ് (52) എന്നിവരെയാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലയിലെ വിവിധയിടങ്ങളിലെ ജ്വല്ലറികളിൽ നിന്ന് 23 പവൻ സ്വർണം മോഷണം പോയ സംഭവത്തിലെ പ്രതികളാണിവരെന്ന് കൊണ്ടോട്ടി ഇൻസ്പെക്ടർ എം. മുഹമ്മദ് ഹനീഫ അറിയിച്ചു. മോഷണം പോയ സ്വർണം കണ്ടെടുത്തു. നാല് മാസം മുമ്പ് കൊണ്ടോട്ടിയിലെ പ്രിൻസ് ജ്വല്ലറിയിൽ നിന്ന് ഏഴ് പവൻ സ്വർണം മോഷണം പോയ സംഭവത്തി​െൻറ അന്വേഷണത്തിനിടെയാണ് ഇവർ പിടിയിലായത്. 2016ൽ പെരുമ്പടപ്പ് അനുഗ്രഹ ജ്വല്ലറിയിൽ നിന്ന് നാല് പവനും പരപ്പനങ്ങാടി അച്ചൂട്ടി സൺസിൽ നിന്ന് 12 പവനും ഇരുവരും മോഷ്ടിച്ചിരുന്നു. കൊണ്ടോട്ടിയിലെ ജ്വല്ലറിയിലെ സി.സി.ടി.വിയിൽ നിന്ന് ഇരുവരുടെയും ദൃശ്യം ലഭിച്ചു. പെരുമ്പടപ്പിലെ ജ്വല്ലറിയിൽ നിന്ന് മോഷണം നടത്തിയത് ഇവരാണെന്നും പൊലീസ് സ്ഥിരീകരിച്ചു. തുടർന്നുള്ള അന്വേഷണത്തിനിടെ കഴിഞ്ഞ ദിവസം പെരുമ്പടപ്പിലാണ് ഫക്കീർ ഹസൻ പൊലീസി​െൻറ പിടിയിലാകുന്നത്. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തി​െൻറ അടിസ്ഥാനത്തിലാണ് ഷൊർണൂർ സ്വദേശി മജീദ് അറസ്റ്റിലായത്. സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറികളിലെത്തി മോഷണം നടത്തുന്നതാണ് ഇവരുെട രീതി. തുടർന്ന് കടകളിൽ തിരക്കേറുന്ന സമയത്ത് സ്വർണം മോഷ്ടിച്ചു രക്ഷപ്പെടും. മോഷ്ടിച്ച സ്വർണം സേട്ടുമാർക്കാണ് വിൽപ്പന നടത്തുക. ലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. എസ്.െഎ. െക.ആർ. രഞ്ജിത്ത്, എ.എസ്.െഎ. അയ്യപ്പൻ, സീനിയർ സിവിൽ പൊലീസ് ഒാഫിസർമാരായ മോഹൻദാസ്, അബ്ദുൽ സലീം, സിവിൽ പൊലീസ് ഒാഫിസർമാരായ സത്താർ, സജിത്ത്, തൗഫീഖ്, സതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.