പീഡാനുഭവ സ്​മരണയിൽ ദുഃഖവെള്ളി ആചരിച്ചു

പാലക്കാട്: ലോകരക്ഷക്കായി കുരിശുമരണം വരിച്ച ക്രിസ്തുവി​െൻറ പീഡാനുഭവ സ്മരണയിൽ ൈക്രസ്തവർ ദുഃഖവെള്ളി ആചരിച്ചു. എല്ലാ ൈക്രസ്തവദേവാലയങ്ങളിലും പീഡാനുഭവ ചരിത്രവായന, കയ്പുനീരു രുചിക്കൽ, കുരിശുചായ്ക്കൽ, പരിഹാര പ്രദക്ഷിണം എന്നിവ നടന്നു. പാലക്കാട് സ​െൻറ് റാഫേൽസ് കത്തീഡ്രലിൽ ബിഷപ് മാർ ജേക്കബ് മനത്തോടത്തി​െൻറ മുഖ്യകാർമികത്വത്തിൽ ദുഃഖവെള്ളി കർമങ്ങൾ നടത്തി. രാവിലെ 6.30ന് ചടങ്ങുകൾ ആരംഭിച്ച് വൈകുന്നേരം അഞ്ചോടെ കത്തീഡ്രൽ, യാക്കര, മാങ്കാവ് പള്ളികളിൽ നിന്ന് രാപ്പാടിയിലേക്ക് സംയുക്ത പരിഹാരപ്രദക്ഷിണത്തിന് ബിഷപ് നേതൃത്വം നൽകി. രാപ്പാടിയിൽ ഫാ. ആൻറണി തേക്കാനത്ത് സന്ദേശം നൽകി. രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ രാവിലെ ഏഴിന് ചടങ്ങുകൾ ആരംഭിച്ചു. ബിഷപ് മാർ പോൾ ആലപ്പാട്ട് മുഖ്യകാർമികത്വം വഹിച്ചു. സുൽത്താൻപേട്ട സ​െൻറ് സെബാസ്റ്റ്യൻസ് കത്തീഡ്രലിൽ ബിഷപ് ഡോ. പീറ്റർ അബീർ അന്തോണി സാമി ദുഃഖവെള്ളി കർമങ്ങൾക്ക് നേതൃത്വം നൽകി. രാവിലെ ഒമ്പതിന് കുരിശി​െൻറ വഴി മാതാകോവിൽ റോഡ്, സുൽത്താൻപേട്ട, കോർട്ട് റോഡ്, ഐ.എം.എ ജങ്ഷൻ, സ്റ്റേഡിയം ബസ് സ്റ്റാൻഡ് വഴി കത്തീഡ്രലിലെത്തി. വൈകുന്നേരം ദൈവവചനപ്രഘോഷണം, വിശുദ്ധ കുരിശി​െൻറ ആരാധന, കുരിശുചുംബനം എന്നിവ നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.