ഒ.വി. വിജയൻ അഗ്​നിസമുദ്രങ്ങൾ രചിച്ച എഴുത്തുകാരൻ ^സുഭാഷ് ചന്ദ്രൻ

ഒ.വി. വിജയൻ അഗ്നിസമുദ്രങ്ങൾ രചിച്ച എഴുത്തുകാരൻ -സുഭാഷ് ചന്ദ്രൻ കുഴൽമന്ദം: തീരങ്ങളില്ലാത്ത അഗ്നിസമുദ്രങ്ങൾ രചിക്കാൻ കഴിയുമെന്ന് തെളിയിച്ച എഴുത്തുകാരനാണ് ഒ.വി. വിജയനെന്ന് നോവലിസ്റ്റ് സുഭാഷ്‌ ചന്ദ്രൻ. 'പ്രവാചക​െൻറ വഴി' എന്ന പേരിൽ തസ്രാക്കിലെ ഒ.വി. വിജയൻ സ്മാരകത്തിൽ ഒ.വി. വിജയ​െൻറ പതിനാലാം ചരമദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഞാറ്റുപുരക്ക് മുൻവശത്തുള്ള പ്രതിമയിൽ പുഷ്‌പാർച്ചന നടത്തിയാണ് ചടങ്ങ് ആരംഭിച്ചത്. ടി.കെ. നാരായണദാസ് അധ്യക്ഷത വഹിച്ചു. ടി.ആർ. അജയൻ സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ ഒ.വി. വിജയൻ കത്തുകളുടെ ഗാലറി എം.ബി. രാജേഷ് എം.പിയും ചുവർചിത്രങ്ങളുടെ സമർപ്പണം ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. ശാന്തകുമാരിയും നിർവഹിച്ചു. കെ.വി. മോഹൻകുമാർ ഐ.എ.എസ് അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങി​െൻറ ഭാഗമായി 'നഷ്ടമാകുന്ന മാനവികത' എന്ന സെമിനാറിൽ കേരള സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ മുഖ്യ പ്രഭാഷണം നടത്തി. ഷൗക്കത്ത്, പി.കെ. പാറക്കടവ്, ആഷാമേനോൻ, പ്രഫ. പി.എ. വാസുദേവൻ എന്നിവർ സംബന്ധിച്ചു. ആനന്ദി രാമചന്ദ്ര​െൻറ 'വിജയ‍​െൻറ കത്തുകൾ', ശ്രീജിത്ത് പെരുന്തച്ചൻ എഴുതിയ 'എഴുത്തുമേശകൾ' എന്നീ പുസ്തകങ്ങളുടെ പ്രകാശനം ചടങ്ങിൽവെച്ച് നടന്നു. എ.കെ. ചന്ദ്രൻകുട്ടി, ടി.കെ. ശങ്കരനാരായണൻ, രാഘുനാഥൻ പറളി, ഡോ. പി. മുരളി, മോഹൻദാസ് ശ്രീകൃഷ്ണപുരം എന്നിവർ പങ്കെടുത്തു. തുടർന്ന് നടന്ന കവിസമ്മേളനം മണമ്പൂർ രാജൻബാബു, ശ്രീജിത്ത് അരിയല്ലൂർ എന്നിവർ നേതൃത്വം നൽകി. ഒ.വി. വിജയൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഖസാക്ക് സാഹിത്യ പുരസ്കാരം മഹാരാഷ്ട്ര മുൻ ഗവർണർ കെ. ശങ്കരനാരായണൻ 'ഉഷ്ണരാശി'യുടെ രചയിതാവ് കെ.വി. മോഹൻകുമാറിന് സമർപ്പിച്ചു. ചന്ദ്രപ്രകാശ്, പി.ആർ. ജയശീലൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. തുടർന്ന് ഗിരീഷ് സോപാനത്തി‍​െൻറ അന്തര്യാമി-ടാഗോറി​െൻറ ഗീതാഞ്ജലിയുടെ ഏകാഹാര്യ നാടകാവതരണം നടന്നു. ഒ.വി. വിജയൻ സ്മാരക സമിതിയാണ് പരിപാടികൾ സംഘടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.