കൃഷി നനക്കാൻ ഇനി സമയം ചെലവഴിക്കേണ്ട

വള്ളിക്കുന്ന്: ഗ്രോ ബാഗുകളിലെ . വീട്ടിൽ നിന്ന് ദിവസങ്ങളോളം വിട്ടുനിന്നാലും ഓട്ടോമാറ്റിക്ക് ആയി നനക്കുന്ന സംവിധാനം കണ്ടുപിടിച്ച് വാട്ടർ അതോറിറ്റി ജീവനക്കാരൻ. ചേലേമ്പ്ര എടണ്ടപാടം സ്വദേശിയും വാട്ടർ അതോറിറ്റിയിൽ ഹെഡ് ഓപറേറ്ററുമായ അജിത് കുമാറാണ് തിരിനന അഥവാ വിക്ക് ഇറിഗേഷൻ ഉപയോഗിച്ച് കൃഷി ചെയ്യുന്നവർക്ക് ചുരുങ്ങിയ ചെലവിൽ ഓട്ടോമാറ്റിക്കായി നനക്കുന്ന സാങ്കേതിക വിദ്യ കണ്ടുപിടിച്ചത്. ചേലേമ്പ്ര കൃഷി ഓഫിസർ തുളസീധര​െൻറ നിർദേശ പ്രകാരമാണ് പ്ലംബർ കൂടിയായ അജിത്കുമാർ പരീക്ഷണങ്ങൾ ആരംഭിച്ചത്. രണ്ടുമാസം വേണ്ടി വന്നു പദ്ധതി വിജയിക്കാൻ. പ്ലംബിങ്ങിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ചാണ് പദ്ധതി വിജയത്തിലെത്തിച്ചത്. തിരിനനയിലൂടെ പച്ചക്കറി കൃഷി ചെയ്യുന്നവർക്ക് ചുരുങ്ങിയ ചെലവിൽ ചെടിയും പച്ചക്കറിയും നനക്കാൻ സാധിക്കും. നട്ടുപിടിപ്പിച്ചതിനു ശേഷം രണ്ട് ദിവസം മാത്രം നനച്ചാൽ മതി. പിന്നീട് കീടങ്ങളെ അകറ്റാനും വളം ചെയ്യാനും വിളവെടുക്കാനും മാത്രം കൃഷിയുടെ അടുത്തേക്ക് പോയാൽ മതി. ടാങ്കിൽ വെള്ളം ഉണ്ടായിരിക്കണം എന്നു മാത്രം. സാധാരണയായി പി.വി.സി പൈപ്പ് ഉപയോഗിച്ച് നിർമിക്കുന്ന വിക്ക് ഇറിഗേഷൻ രീതിയിൽ പി.വി.സി പൈപ്പിൽ വെള്ളം ദിവസവും ഒഴിച്ചു കൊടുക്കണം. ഇതൊഴിവാക്കാൻ കൂടി ലക്ഷ്യമിട്ടാണ് അജിത് കുമാർ പുതിയ വിദ്യ കണ്ടുപിടിച്ചിരിക്കുന്നത്. ടാപ്പിൽ നിന്ന് നേരിട്ട് വെള്ളം പ്രത്യകം തയാറാക്കിയ പാത്രത്തിലേക്ക് വന്നുകൊണ്ടിരിക്കും. വെള്ളം കുറയുന്നതിനനുസരിച്ച് പാത്രത്തിൽ സ്ഥാപിച്ച ഓട്ടോമാറ്റിക് സംവിധാനം വഴി ആവശ്യത്തിന് വെള്ളം എത്തിക്കൊണ്ടിരിക്കും. പരീക്ഷണം പൂർണ വിജയത്തിൽ എത്തിച്ചതിന് കൃഷിവകുപ്പി​െൻറ ആത്മയുടെ സാമ്പത്തിക സഹായവും ലഭിച്ചു. ഏപ്രിൽ 13, 14 തീയതികളിൽ സംവിധാനം നേരിട്ട് കാണാൻ ജനങ്ങൾക്ക് സൗകര്യമൊരുക്കിയിട്ടുണ്ട് ഇദ്ദേഹം. ഇടിമൂഴിക്കലിൽ ഇലട്രിക്കൽ പ്ലംബിങ് ഷോപ് നടത്തുന്ന ലതയാണ് ഭാര്യ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.