കാവേരി: എം.പിക്ക്​ 'എലിവിഷം' അയച്ച്​ പ്രതി​ഷേധം

കോയമ്പത്തൂർ: കാവേരി മാനേജ്മ​െൻറ് ബോർഡ് രൂപവത്കരണവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ പ്രതിഷേധം ആളിക്കത്തുന്നതിനിടെ അണ്ണാ ഡി.എം.കെയുടെ പൊള്ളാച്ചി ലോക്സഭാംഗമായ എം.പി. മഹേന്ദ്രന് എലിവിഷം പാർസലായി അയച്ചത് വിവാദമായി. പൊള്ളാച്ചി കിണത്തുക്കടവിലെ പെരിയാർ മണി എന്നയാളാണ് എം.പിയുടെ ഡൽഹി വിലാസത്തിലേക്ക് എലിവിഷം കൊറിയറിൽ അയച്ചത്. കാവേരി മാനേജ്മ​െൻറ് ബോർഡ് രൂപവത്കരിക്കാത്തപക്ഷം അണ്ണാ ഡി.എം.കെ എം.പിമാർ ആത്മഹത്യ ചെയ്യുമെന്ന നവനീത കൃഷ്ണൻ എം.പിയുടെ ലോക്സഭയിലെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി എലിവിഷത്തോടൊപ്പം അയച്ച കത്തിൽ മണി പറയുന്നു. ശസ്ത്രക്രിയ കൂടാതെ ചെറുകുടലിലെ മുഴ നീക്കി കോയമ്പത്തൂർ: നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചെറുകുടലിലെ മാംസക്കട്ടി ശസ്ത്രക്രിയ കൂടാതെ നീക്കി. കോയമ്പത്തൂർ മേട്ടുപാളയം കാരമട സ്വദേശി പളനിസാമി എന്ന 50കാരനാണ് അപൂർവ ചികിത്സക്ക് വിധേയനായത്. ചെറുകുടലിലെ രണ്ടാംഭാഗമായ ഡുവോഡെനത്തിലാണ് മൂന്ന് സ​െൻറിമീറ്റർ നീളമുള്ള മുഴ കണ്ടെത്തിയത്. ന്യൂസിദ്ധാപുത്തൂരിലെ എസ്.ജി ഗാസ്ട്രോ കെയർ കേന്ദ്രത്തിലെ ഡോ. എം. ഗണേഷ് അത്യാധുനിക എൻഡോസ്കോപിക് സാേങ്കതിക വിദ്യ ഉപയോഗിച്ചാണ് 45 മിനിറ്റിനകം മുഴ വിജയകരമായി പുറത്തെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.