എം.പിയെ കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവ്​ അറസ്​റ്റിൽ

കോയമ്പത്തൂർ: തിരുപ്പൂർ ലോക്സഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അണ്ണാ ഡി.എം.കെ എം.പി സത്യഭാമയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. ഭർത്താവ് വാസുവാണ് (50) ഗോപിച്ചെട്ടിപാളയം പൊലീസി​െൻറ പിടിയിലായത്. വ്യാഴാഴ്ച രാത്രി 10.30നാണ് സത്യഭാമ താമസിക്കുന്ന ഗോപിച്ചെട്ടിപാളയത്തെ വീട്ടിൽ വാസു അതിക്രമിച്ചുകയറാൻ ശ്രമിച്ചത്. കുടുംബവഴക്ക് മൂലം നാല് വർഷമായി ഇരുവരും വേർപിരിഞ്ഞാണ് കഴിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.