'താലൂക്ക് ആശുപത്രിയിൽ ജീവനക്കാരെ അടിയന്തരമായി നിയമിക്കണം'

ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ വേണ്ടത്ര ജീവനക്കാരെ അടിയന്തരമായി നിയമിക്കാൻ നടപടി സ്വീകരിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ. ജില്ല ആശുപത്രിയുടെ പദവിക്ക് സമാനമായി സൗകര്യങ്ങൾ ഏർപ്പെടുത്തിയെന്ന് സർക്കാറും നഗരസഭയും ഏറ്റുപറയുമ്പോൾ ജീവനക്കാരുടെ അഭാവത്തിൽ സ്ഥാപനം വീർപ്പുമുട്ടുന്നു. ജീവനക്കാരുടെ കുറവ് രോഗികളെയും വലക്കുന്നു. സ്പെഷാലിറ്റികൾ പുതിയത് ആരംഭിക്കുമ്പോഴും ഇതിന് നഴ്‌സുമാരെ നിയമിക്കുന്നില്ല. പരിഹാരമുണ്ടാകാത്തപക്ഷം സമരപരിപാടികൾ ആരംഭിക്കുമെന്നും അസോസിയേഷൻ ബ്രാഞ്ച് കമ്മിറ്റി യോഗം മുന്നറിയിപ്പുനൽകി. പ്രസിഡൻറ് അൻസൺ ജോൺ അധ്യക്ഷത വഹിച്ചു. ശിവാനന്ദൻ, ഗുരുദാസ്, കെ. രാജ്, സത്യൻ, സന്ദീപ്, ശ്യാമള, ബിജു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.