കളരിക്കൽ ആറാട്ട്: ആവേശക്കടലിൽ ആയിരങ്ങൾ

പട്ടാമ്പി: വിളയൂർ കളരി ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് ആയിരങ്ങളുടെ ആവേശക്കടലായി. ഒരാഴ്ച മുമ്പ് തുടങ്ങിയ ഉത്സവാഘോഷങ്ങളുടെ സമാപനമായായിരുന്നു ആറാട്ട്. രാവിലെ തന്ത്രി രാമൻ ഭട്ടതിരിപ്പാടി​െൻറ കാർമികത്വത്തിൽ ക്ഷേത്ര ചടങ്ങുകൾക്ക് തുടക്കമിട്ടു. ഉച്ചക്ക് ഗജവീരന്മാരുടെ അകമ്പടിയോടെ കീഴേടമായ വേട്ടക്കൊരുമകൻ കാവിലേക്കും അവിടെനിന്ന് മോതിരപ്പറ്റ കടവിലേക്കും ആറാെട്ടഴുന്നള്ളിപ്പ് നടന്നു. തുടർന്ന് തൃത്താല ശ്രീനിയും സംഘവും അവതരിപ്പിച്ച മേളത്തോടെ ആറാട്ടുകണ്ടമുണർന്നു. വൈകീട്ട് നടന്ന വിളയൂർ, പേരടിയൂർ, കണ്ടേങ്കാവ്, എടപ്പലം, നെടുങ്ങോട്ടൂർ തുടങ്ങിയ വിവിധ വേല കമ്മിറ്റികളുടെ എഴുന്നള്ളിപ്പ് ഗജവീരന്മാരും പൂക്കാവടികളും നാടൻ കലാരൂപങ്ങളുമായി വൈവിധ്യമാർന്ന കാഴ്ചയൊരുക്കി. ഒരാഴ്ചത്തെ ഉത്സവത്തിൽ നൃത്തനൃത്യങ്ങൾ, പ്രഭാഷണം, അക്ഷരശ്ലോകം, വയലിൻ കച്ചേരി, ചാക്യാർ കൂത്ത്, നങ്യാർകൂത്ത് തുടങ്ങിയ കലാപരിപാടികളും നടന്നു. ചിത്രം: mohptb 309 കളരി ഭഗവതി ക്ഷേത്രത്തിലെ ആറാട്ട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.