വീണുകിട്ടിയ സ്വർണാഭരണം വിദ്യാർഥി ഉടമക്ക് കൈമാറി

മണ്ണാർക്കാട്: വീണുകിട്ടിയ സ്വർണാഭരണം ഉടമക്ക് കൈമാറി വിദ്യാർഥി മാതൃകയായി. എം.ഇ.എസ് കല്ലടി കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥി ചേലേങ്ങരയിലെ സുബിനാണ് കോളജ് പരിസരത്തുനിന്ന് ഒരു പവ​െൻറ സ്വർണ കൈചെയിൻ കിട്ടിയത്. സ്വർണാഭരണം സുബിൻ മണ്ണാർക്കാട് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ആര്യമ്പാവ് സ്വദേശി മുരിക്കടപറമ്പിൽ അജയ്കുമാറി​െൻറ പത്താം ക്ലാസിൽ പഠിക്കുന്ന മകളുടേതായിരുന്നു കൈചെയിൻ. അജയ്കുമാർ സറ്റേഷനിലെത്തിയതിനെ തുടർന്ന് എസ്.ഐ വിപിൻ കെ. വേണുഗോപാലി​െൻറ സാന്നിധ്യത്തിലാണ് സുബിൻ സ്വർണാഭരണം കൈമാറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.