കുറ്റിപ്പുറം പഞ്ചായത്ത്​ ബജറ്റ്​: വികസന പ്രവർത്തനങ്ങൾക്ക് ഉൗന്നൽ

കുറ്റിപ്പുറം: ബസ്സ്റ്റാൻഡ് നവീകരണത്തിനും മാലിന്യസംസ്കരണ പ്ലാൻറ് നിർമാണത്തിനും പ്രാധാന്യം നൽകി കുറ്റിപ്പുറം പഞ്ചായത്തിൽ 28.69 കോടി രൂപ വരവും 16.58 കോടി രൂപ ചെലവുമായി ബജറ്റ് അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് പി.വി. മോഹനനാണ് അവതരിപ്പിച്ചത്. ബസ്സ്റ്റാൻഡ് നവീകരണത്തിന് 1.5 കോടി രൂപ മാറ്റിവെച്ചു. പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ മൃഗാശുപത്രിക്ക് സ്വന്തമായി കെട്ടിടം നിർമിക്കാൻ 15 ലക്ഷവും ശുചിത്വമിഷനുമായി സഹകരിച്ച് മാലിന്യസംസ്കരണ പ്ലാൻറ് നിർമാണത്തിന് 30 ലക്ഷവും വകയിരുത്തി. ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 1.6 കോടിയും ആരോഗ്യം, വയോധികരുടെയും കുട്ടികളുടെയും ഉന്നമനം, കുടിവെള്ളം എന്നിവക്കായി 3.18 കോടി രൂപയും മാറ്റിവെച്ചു. ഡിഗ്രിക്ക് പഠിക്കുന്ന എസ്.സി വിദ്യാർഥികൾക്ക് 10,000 രൂപ സ്കോളർഷിപ് നൽകാനും ബജറ്റിൽ തുക വകയിരുത്തി. 12.11 കോടി രൂപയോളം മിച്ചം വരുന്നതാണ് ബജറ്റ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.