നാട്ടിൽ പോകാനിരിക്കെ എടവണ്ണ സ്വദേശി ദുബൈയിൽ നിര്യാതനായി

ദുബൈ: നാട്ടിൽ പോകാനിരിക്കെ എടവണ്ണ സ്വദേശി ദുബൈയിൽ നിര്യാതനായി. എടവണ്ണ അയിന്തൂർ ചെമ്മല ഷിഹാബുദ്ദീൻ(46) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ദുബൈയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ നടക്കാനിറങ്ങിയിരുന്നു. ശേഷം സുഹൃത്തുക്കളുടെ റൂമിൽ ഇരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തൊട്ടടുത്ത എമിറേറ്റ്സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണം സ്ഥിരീകരിച്ചു.

സജീവ കോൺഗ്രസ്‌ പ്രവർത്തകനായിരുന്നു. ചൊവ്വാഴ്ച നാട്ടിലേക്ക് പോവാൻ ടിക്കറ്റ് എടുത്തിരുന്നു.

ഭാര്യ: റസീന (അരീക്കോട് മൂർക്കനാട്), മക്കൾ: ഫാത്തിമ സിയ (എടവണ്ണ ഐ.ഒ.ഏച്.എസ്.എസ്- പ്ലസ് ടു വിദ്യാർഥിനി), സെല്ല, സഫ, മർവ. പരേതനായ ചെമ്മല മുഹമ്മദിന്റെ മകനാണ്. മാതാവ്: നഫീസ. സഹോദരങ്ങൾ: ചെമ്മല മെഹബൂബ്, ചെമ്മല അസീസ്, ചെമ്മല മൻസൂർ, യാഷിദ്, റജീന അരീക്കോട്, ബുഷ്‌റ കാരക്കുന്ന്, ജസീല മമ്പാട്.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം അഷ്‌റഫ്‌ താമരശ്ശേരിയുടെയും കെ.എം.സി.സിയുടെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു.M

Tags:    
News Summary - Edavanna native died in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.