വിദ്യാർഥികൾക്ക്​ കൗതുകമുണർത്തി ​െട്രയിൻ യാത്ര

പറമ്പിക്കുളം: ആദിവാസി വിഭാഗത്തിൽപ്പെട്ട 16 വിദ്യാർഥികളുമായി എക്കോ ഡെവലപ്മ​െൻറ് കമ്മിറ്റി (ഇ.ഡി.സി) പാലക്കാട്ടേക്ക് ട്രെയിൻ മാർഗം നടത്തിയ വിനോദയാത്ര ശ്രദ്ധേയമായി. ചുങ്കം ൈട്രബൽ സ്കൂളിലെ വിദ്യാർഥികളെയാണ് പാലക്കാട്ടേക്ക് പൊള്ളാച്ചിയിൽ നിന്ന് െട്രയിൻ മാർഗം വിനോദ സഞ്ചാരത്തിനെത്തിച്ചത്. സിവിൽ സ്റ്റേഷൻ, മലമ്പുഴ, സ്നേക്ക്പാർക്ക്, അക്വേറിയം, കോട്ട, വാടിക എന്നിവ സന്ദർശിച്ചു. നിത്യജീവിതത്തിനുതന്നെ പ്രയാസപ്പെട്ട് കഴിയുന്നതിനിടെ മക്കൾക്ക് നഗരം കാണിച്ചുകൊടുക്കുക എന്നത് പറമ്പിക്കുളത്തെ ആദിവാസി വിഭാഗക്കാരായ രക്ഷിതാക്കൾക്ക് അസാധ്യമായതോടെയാണ് ഇ.ഡി.സി മുന്നിട്ടിറങ്ങി വിദ്യാർഥികളെ പാലക്കാെട്ടത്തിച്ചതെന്ന് സംഘത്തിന് നേതൃത്വം നൽകിയ ഇ.ഡി.സി. സെക്രട്ടറി കെ. അഭിലാഷ് പറഞ്ഞു. മലമ്പുഴ പാർക്കിൽ മതിവരുവോളം കളിച്ചുരസിച്ചതിനുശേഷമാണ് കുട്ടികൾ തിരിച്ചുപോയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.