ഭക്ഷ്യ വിഷബാധ; ഓഡിറ്റോറിയത്തിൽ പരിശോധന നടത്തി

അലനല്ലൂർ: ഭക്ഷ്യ വിഷബാധയെ തുടർന്ന് ആരോഗ്യ വകുപ്പ് അലനല്ലൂരിലെ ഓഡിറ്റോറിയത്തിൽ പരിശോധന നടത്തി. ഇവിടെ നടന്ന വിവാഹ സൽക്കാരവുമായി ബന്ധപ്പെട്ടുണ്ടായ ഭക്ഷ്യ വിഷബാധയെ തുടർന്നാണ് ആരോഗ്യ വകുപ്പ് മിന്നൽ സന്ദർശനം നടത്തിയത്. വൃത്തിഹീനമായ സാഹചര്യം ബോധ്യപ്പെട്ടതിനെ തുടർന്ന് ഓഡിറ്റോറിയം ഉടമക്ക് നോട്ടീസ് നൽകി. കുടിവെള്ളം പരിശോധനക്കയക്കാൻ നിർദേശം നൽകി. കല്യാണ മണ്ഡപങ്ങൾ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ആരോഗ്യ വകുപ്പി​െൻറ സാക്ഷ്യപത്രമുള്ള പാചകക്കാരെ മാത്രമേ ഉപയോഗിക്കാവൂ എന്നും ആരോഗ്യ വകുപ്പ് അറിയിപ്പ് നൽകി. സംഭവത്തെ തുടർന്ന് ഭക്ഷണം പാചകം ചെയ്ത വ്യക്തിക്കും ആരോഗ്യ വകുപ്പ് നോട്ടീസ് നൽകി. അലനല്ലൂർ ഡി‌.എച്ച്.ഡി ഹെൽത്ത് ഇൻസ്പെക്ടർ വി.വി. ദിനേശ്, ജെ.എച്ച്.ഐ പി. അനിത, അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.