ഷൊർണൂരിൽ ഭവന നിർമാണത്തിന് ഊന്നൽ

ഷൊർണൂർ: 2018-19 വർഷത്തെ നഗരസഭ ബജറ്റ് വൈസ് ചെയർമാൻ ആർ. സുനു അവതരിപ്പിച്ചു. നഗരസഭയിലെ ഭവനരഹിതർക്ക് വീട് നിർമിക്കാൻ അഞ്ച് കോടി വകയിരുത്തി. പാരമ്പര്യ ജലസ്രോതസ്സുകൾ സംരക്ഷിക്കാൻ 15 കോടിയും ശുചിത്വ നഗരം പദ്ധതിക്ക് 50 ലക്ഷവും നീക്കിവെച്ചു. നഗരപരിധിയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ അരക്കോടി മാറ്റിവെച്ചു. സർക്കാർ ആശുപത്രിയിലെ ലാബി​െൻറ പ്രവർത്തനമാരംഭിക്കുന്നതിനും ഡയാലിസിസ് യൂനിറ്റി​െൻറ പ്രവർത്തനത്തിനുമായി 10 ലക്ഷം നീക്കിവെച്ചു. റോഡ് വികസനം അഞ്ച് കോടി, കെട്ടിടങ്ങൾ രണ്ട് കോടി, ഓഫിസ് കെട്ടിടം ഒരു കോടി, മൺപാത്ര നിർമാണ തൊഴിലാളികൾക്ക് കളിമൺ ലഭ്യമാക്കാൻ സ്ഥലം വാങ്ങാൻ 15 ലക്ഷം, വിവിധ വനിത സംരംഭങ്ങൾ ആരംഭിക്കാൻ സബ്സിഡിക്ക് 50 ലക്ഷം എന്നിവയാണ് ബജറ്റ് പ്രഖ്യാപനങ്ങൾ. നഗരസഭ രൂപീകൃതമായത് മുതൽ എല്ലാ ബജറ്റിലും ഉൾപ്പെടുത്താറുള്ള ടൗൺ ഹാൾ, സ്റ്റേഡിയം, പാർക്ക്, ഖരമാലിന്യ സംസ്കരണ പ്ലാൻറ്, ബസ്സ്റ്റാൻഡ് വിപുലീകരണം എന്നിവ പുതിയ ബജറ്റിൽ പ്രതിപാദിച്ചിട്ടില്ല. ബജറ്റ് എല്ലാ വർഷത്തെയും പോലെ നിരാശ മാത്രമാണ് നൽകുന്നതെന്ന് വി.കെ. ശ്രീകണ്ഠൻ പറഞ്ഞു. പ്രതിപക്ഷ അംഗം വി.കെ. ശ്രീകൃഷ്ണനും സംസാരിച്ചതിന് ശേഷം കോൺഗ്രസ് അംഗങ്ങൾ ബജറ്റ് യോഗം ബഹിഷ്കരിച്ചു. ബി.ജെ.പിയിലെ വി.എം. ഉണ്ണികൃഷ്ണനും സിനി മനോജും ബജറ്റിനെ എതിർത്ത് സംസാരിച്ചതിന് ശേഷം യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.