ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു

പട്ടാമ്പി: ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി സൗഹൃദപദ്ധതിയുടെ (കൂട്ട്) ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീലോടു കൂടിയ സ്‌കൂട്ടറി​െൻറയും മറ്റ് ഉപകരണങ്ങളുടെയും വിതരണം ജില്ല കലക്ടര്‍ ഡോ. പി. സുരേഷ്ബാബു നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എം. മുഹമ്മദലി അധ്യക്ഷത വഹിച്ചു. മൂന്നു കേന്ദ്രങ്ങളിൽ മെഡിക്കൽ ക്യാമ്പ് നടത്തി ആവശ്യകത നിർണയിച്ചാണ് 206 പേർക്ക് 28 സ്‌കൂട്ടറുകളും 113 ആധുനിക ഡിജിറ്റല്‍ ശ്രവണ സഹായിയും 45 വീല്‍ ചെയറുകളും 35 എം.ആര്‍ കിറ്റുകളും വിതരണം ചെയ്തത്. 40.18 ലക്ഷം രൂപ വിനിയോഗിച്ചു. സി.ഡി.പി ലളിതാംബിക റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ പി. സുമിത, ടി.പി. ശാരദ, കെ. മുരളി, എൻ. ഗോപകുമാർ, ജിഷാർ പറമ്പിൽ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കമ്മുക്കുട്ടി എടത്തോൾ, ജില്ല പഞ്ചായത്ത് അംഗങ്ങളായ പി.പി. ഇന്ദിരാദേവി, എ. ഷാബിറ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുമ സുന്ദരൻ, സ്ഥിരംസമിതി അധ്യക്ഷരായ കെ.കെ.എ. അസീസ്, ഷഫീല ഷുക്കൂർ, കെ. ജുസ്‌ന, ജില്ല സാമൂഹിക നീതി വകുപ്പ് ഓഫിസർ മീര, എൻ. ഉണ്ണികൃഷ്ണൻ, ഗീത, സബീന ഹസ്സൻകുട്ടി, സജിത വിനോദ്, പി. വാസുദേവൻ, ഫാത്തിമത്ത് ഷബ്ന, നാരായണൻകുട്ടി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.വി. സത്യൻ എന്നിവർ സംസാരിച്ചു. മോട്ടിവേഷൻ ക്ലാസും കലാപരിപാടികളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.