185 കർഷകർക്ക് തെങ്ങുകയറ്റ യന്ത്രം വിതരണം ചെയ്തു

കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കേരഗ്രാമം പദ്ധതിയിൽ തെങ്ങുകയറ്റ യന്ത്രം വിതരണം പ്രസിഡൻറ് സി.കെ. ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു. യന്ത്രത്തി​െൻറ വിതരണവും പരിശീലനവും നടന്നു. പി.ജി. വത്സൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസര്‍ പി. സാജിദലി പദ്ധതി വിശദീകരണം നടത്തി. 185 കർഷകർക്ക് യന്ത്രം വിതരണം ചെയ്തു. സുകുമാരൻ തെങ്ങുകയറ്റ പരിശീലനം നടത്തി. കൃഷി ഓഫിസർ പി. സാജിദലി, തങ്കച്ചൻ മാത്യൂസ്, ജിമ്മി മാത്യു, അബ്ദുല്ലകുട്ടി, ഗിരീഷ്‌കുമാർ, എം. ചന്ദ്രൻ, ജോണിക്കുട്ടി, രാജു കാടംപറമ്പിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.