പുസ്തക പ്രകാശനം

തിരുമിറ്റക്കോട്: പൊന്നമ്മ പെരിങ്കന്നൂർ എന്ന തൂലികാനാമത്തിൽ ആനുകാലികങ്ങളിൽ എഴുതി വരുന്ന പൊന്നമ്മ ടീച്ചറുടെ കവിത സമാഹാരം സാഫല്യം പ്രകാശനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘത്തി​െൻറ നേതൃത്വത്തിൽ വെള്ളടിക്കുന്ന് സാംസ്കാരിക നിലയത്തിൽ കവി പി. രാമൻ തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ടി.എ. പ്രസാദിന് നൽകിയാണ് പ്രകാശനം ചെയ്തത്. സി. സച്ചിദാനന്ദൻ അധ്യക്ഷത വഹിച്ചു. എം. ശിവശങ്കരൻ പുസ്തകം പരിചയപ്പെടുത്തി. നോവലിസ്റ്റ് ആര്യൻ കണ്ണന്നൂർ മുഖ്യാതിഥിയായിരുന്നു. എം. ശ്രീലത, പ്രഫ. കലാമണ്ഡലം ചന്ദ്രൻ, പൊന്നമ്മ പെരിങ്കന്നൂർ എന്നിവർ സംബന്ധിച്ചു. കവി സമ്മേളനത്തിൽ പി. രാമൻ, ആര്യൻ കണ്ണന്നൂർ, സി. സച്ചിദാനന്ദൻ, ശേബ മെഹ്താബ്, രാജേഷ് നന്ദിയംകോട്, ബിപിൻ ആറങ്ങോട്ടുകര, മീര ശോഭന, രാഹുൽ ചാത്തന്നൂർ, ഡോ. ടി. സൽമ, ഷൈലജ നാരായണൻ, പരമേശ്വരൻ ആറങ്ങോട്ടുകര എന്നിവർ കവിതകൾ അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.