മലപ്പുറം: പ്ലാസ്റ്റിക് മാലിന്യം ഇത്രയും നാൾ തലവേദനയായിരുന്ന നഗരസഭക്ക്, കഴിഞ്ഞയാഴ്ച നഗരസഭ ഓഫിസ് കോമ്പൗണ്ടിൽ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി സെൻറർ (ഖനി) പ്രവർത്തനം ആരംഭിച്ചതോടെ കഥ മാറുകയാണ്. ഇവിടെ സംസ്കരിച്ച പ്ലാസ്റ്റിക് സ്ട്രഡുകൾ വിറ്റ് ലാഭമുണ്ടാൻ തുടങ്ങിയിരിക്കുകയാണ് നഗരസഭ. ആദ്യ ലോഡിന് കിട്ടിയത് 1870 രൂപ. സംസ്ഥാന സർക്കാറിന് കീഴിലെ ക്ലീൻ കേരള കമ്പനിയുമായാണ് കരാർ. 110 കിലോഗ്രാം പ്ലാസ്റ്റിക് സ്ട്രഡുകൾ തിങ്കളാഴ്ച വിറ്റു. കിലോക്ക് 17 രൂപയാണ് ലഭിക്കുന്നത്. വിവിധ വാർഡുകളിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക്കാണിവ. വിൽപനോദ്ഘാടനം ചെയർപേഴ്സൻ സി.എച്ച്. ജമീല നിർവഹിച്ചു. വൈസ് ചെയർമാൻ പെരുമ്പള്ളി െസയ്ത്, കൗൺസിലർമാർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.