കരിപ്പൂരില്‍ 12.8 ലക്ഷത്തി​െൻറ സ്വര്‍ണം പിടികൂടി

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ 12.8 ലക്ഷം രൂപയുടെ സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി. കാലില്‍ സോക്‌സിനകത്ത് പൊടിരൂപത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 421.6 ഗ്രാം സ്വർണമാണ് പിടികൂടിയത്. തിങ്കളാഴ്ച ബഹ്റൈനില്‍നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ വയനാട് അച്ചുതനം പള്ളിയാളിതൊടിക മുഹമ്മദ് യാസീനിൽ ‍(21) നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. നേരത്തെ വിവരം ലഭിച്ചതനുസരിച്ച് കസ്റ്റംസ് ഇയാളെ പിടികൂടി പരിശോധന നടത്തുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.