പ്രകൃതിവിരുദ്ധ പീഡനം; രണ്ടുപേർ അറസ്​റ്റിൽ

കൽപകഞ്ചേരി: വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയരാക്കിയെന്ന പരാതിയില്‍ രണ്ടുപേരെ കല്‍പകഞ്ചേരി െപാലീസ് അറസ്റ്റ് ചെയ്തു. എടരിക്കോട് മമ്മാലിപ്പടി കോതളത്തിൽ സിറാജുദ്ദീനും (19) പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയുമാണ് പിടിയിലായത്. പീഡിപ്പിക്കപ്പെട്ട കുട്ടികൾ സ്കൂളിൽ വരാതായപ്പോൾ അധ്യാപകർ ചോദ്യം ചെയ്തതിൽനിന്നാണ് വിവരം പുറത്തറിഞ്ഞത്. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. എസ്.ഐ പി.എസ്. മഞ്ജിത്ത് ലാൽ, എ.എസ്.ഐ ബാബുരാജ്, എ.എസ്.ഐ മണികണ്ഠൻ സി.പി.ഒമാരായ ഹരീഷ്, പ്രശാന്ത് എന്നിവരാണ് അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.