പിടിയിലായത്​ മുഖ്യകണ്ണികൾ; സാഹസിക നീക്കവുമായി പൊലീസ്​

തിരൂരങ്ങാടി: വെന്നിയൂരിൽ പിടിയിലായ കഞ്ചാവ് സംഘത്തെ കണ്ടെത്താൻ പൊലീസ് നടത്തിയത് സാഹസികനീക്കം. മൊത്തവിതരണക്കാരാണെന്ന രീതിയിൽ ഇവരെ ബന്ധപ്പെട്ടതോടെ ആന്ധ്രയിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. മഞ്ചേരി എസ്.ഐ ജലീലി​െൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം വേഷം മാറി വിജയവാഡയിൽ എത്തി ഇടുക്കി രാജാക്കാട് സ്വദേശി അഖിലിനെ ബന്ധപ്പെട്ട് ഓർഡർ കൊടുത്തു. ഇയാൾ അന്വേഷണസംഘത്തെയും കൂട്ടി ഒഡിഷ അതിർത്തിയിലെ നരസിപട്ടണത്തിൽ എത്തിയ ശേഷം ആന്ധസ്വദേശികളായ മറ്റ് രണ്ടുപേരെ പരിചയപ്പെടുത്തി. ഇവരാണ് നാട്ടിലേക്ക് കഞ്ചാവ് എത്തിക്കുന്നത്. കാറി​െൻറ മുൻ സീറ്റിൽ യുവതി ഇരുന്നാൽ പരിശോധനയില്ലാതെ പോകാമെന്നും ഇതിന് മുമ്പും ഇത്തരത്തിൽ അമ്പതോളം തവണ കടത്തിയിട്ടുണ്ടെന്നും ഉറപ്പുലഭിച്ചു. അവരുമായും അന്വേഷണ ഉദ്യോഗസ്ഥർ വിലപേശി കരാർ ഉറപ്പിച്ചു. പിന്നീട് അവിടെനിന്ന് മൊബൈൽ ഫോൺ ഓഫാക്കാൻ പറഞ്ഞ സംഘം 100 കിലോമീറ്റർ കൂടി അതിർത്തിയിലേക്ക് പോയി. തുടർന്ന് മാവോവാദി സ്വാധീനമുള്ള സീഡിഗുണ്ടയിൽ എത്തി. അവിടെയുള്ള ആദിവാസി ഊരിലാണ് പതിനായിരക്കണക്കിന് കിലോ കഞ്ചാവ് ശേഖരിച്ചതെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് കൃഷി ചെയ്ത് അവിടെ എത്തിക്കുന്ന മാവോവാദി നേതാവിനെ കണ്ടാണ് കച്ചവടം ഉറപ്പിച്ചത്. രണ്ടുമണിക്കൂറോളം നടന്ന് വേണം കഞ്ചാവ് സൂക്ഷിച്ച മലയിൽ എത്താൻ. തലച്ചുമടായി മലയിറക്കി വണ്ടിയിൽ അവർ എത്തിച്ചുനൽകും. പൊലീസോ മറ്റ് പരിചയമില്ലാത്ത ആളുകളോ ആണെന്ന് തോന്നിയാൽ വെടിെവച്ച് കൊല്ലുമെന്നും പൊലീസ് പറഞ്ഞു. ഡീലുറപ്പിച്ച കഞ്ചാവ് രണ്ട് ആഴ്ചക്കകം കേരളത്തിൽ എത്തിക്കാമെന്ന ഉറപ്പിൽ അന്വേഷണസംഘം നാട്ടിലെത്തി വല വിരിച്ച് കാത്തിരിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.