കഞ്ചാവ് കടത്താൻ ഉപയോഗിക്കുന്നത് സ്ത്രീകളെയും കുട്ടികളെയും

തിരൂരങ്ങാടി: സംസ്ഥാനത്തുടനീളം കഞ്ചാവ് കടത്താൻ ഉപയോഗിക്കുന്നത് സ്ത്രീകളെയും കുട്ടികളെയുമെന്ന് പൊലീസ്. സ്ത്രീകളും വിദ്യാർഥികളുമടക്കമുള്ള വലിയൊരു മാഫിയതന്നെ ഇതിന് പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. ഞായറാഴ്ച വൈകീട്ട് ദേശീയപാതയിലെ വെന്നിയൂരിൽ കഞ്ചാവുമായി പിടികൂടിയ കാറിൽ ഒരു യുവതിയടക്കം മൂന്ന് പേരാണുണ്ടായിരുന്നത്. സ്ത്രീകളെ കാറിന് മുന്നിലിരുത്തിയാൽ പൊലീസ് പരിശോധനയിലും മറ്റും പരിഗണന ലഭിക്കുമെന്ന തന്ത്രം ഉപയോഗിച്ചാണ് സംഘത്തിൽ സ്ത്രീകളെയും കുട്ടികളെയും കഞ്ചാവ് കടത്തുന്നതിനായി കൂടെ കൂട്ടുന്നത്. യുവതി കൂടെയുള്ളതിനാൽ ഇവരും പരിശോധനകളിൽ പെടാതെയാണ് കേരളത്തിലെത്തിയത്. ഇതിനായി സ്ത്രീകളുടെ ഒരു സംഘംതന്നെ സംഘത്തോടൊപ്പമുണ്ട്. വിതരണത്തിനായി സ്കൂൾ വിദ്യാർഥികളെയും ഉപയോഗിക്കുന്നുണ്ട്. ജില്ലയിലെ മൊത്തവിതരണക്കാരെ കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ച് വരികയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.