തൊഴുകൈയോടെ ഭക്​തസമൂഹം; തിരുമാന്ധാംകുന്ന്​ പൂരത്തിന്​ കൊടിയേറി

പെരിന്തൽമണ്ണ: തൊഴുകൈയോടെ നിന്ന ഭക്തസമൂഹത്തെ സാക്ഷിയാക്കി അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിന് കൊടിയേറി. പൂരത്തി​െൻറ മൂന്നാംനാളിൽ വൈകീട്ട് ഏഴിന് ഭഗവതിക്ക് വടക്കേനടയിലെ സ്വർണക്കൊടിമരത്തിൽ ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് നാരായണൻ നമ്പൂതിരിയും ശിവന് കിഴക്കേനടയിലെ സ്വർണക്കൊടിമരത്തിൽ പന്തലേക്കാടത്ത് സജി നമ്പൂതിരിയും ഒരേസമയം െകാടിയേറ്റി. ആവേശമുയർത്തുന്ന കൊടിയേറ്റ് കാണാൻ ഇരുനടകളിലുമായി ഭക്തർ തടിച്ചുകൂടി. ശ്രീകോവിലിനകത്തുനിന്ന് ഭഗവതിയുടെ തിടമ്പ് പുറത്തേക്കെഴുന്നള്ളിക്കുന്ന പൂരം പുറപ്പാട് മുതൽ മൂന്നാംനാളിലെ അഞ്ചാം ആറാട്ട് വരെയുള്ള ചടങ്ങുകൾ പടഹാദി മുറകളിലാണ് നടന്നിരുന്നതെങ്കിൽ കൊടിയേറ്റത്തോടെ ആചാരാനുഷ്ഠാനങ്ങൾ ധ്വജാദി മുറയിലേക്ക് മാറി. നാലാംപൂരം മുതൽ പൂരം മുളയിടുന്നതോടെ ചടങ്ങുകൾ അങ്കുരാദി മുറകളിലേക്ക് മാറും. മൂന്നാംദിനമായ ചൊവ്വാഴ്ച അഞ്ചാം ആറാട്ടിന് രാവിലെ ഒമ്പതരക്ക് കൊട്ടിയിറങ്ങി. 11ന് പഞ്ചാരിമേളത്തോടെ ആറാട്ട് കഴിഞ്ഞ് കൊട്ടിക്കയറി. വൈകീട്ട് ക്ഷേത്രമുറ്റത്ത് ചാക്യാർകൂത്ത്, ഒാട്ടന്തുള്ളൽ, നാഗസ്വരം, പാഠകം എന്നിവ അരങ്ങേറി. മണ്ണാർക്കാട് ഹരിദാസ്, മണ്ണാർക്കാട് മോഹൻദാസ് എന്നിവർ ഡബിൾ തായമ്പകയിൽ മേളം തീർത്തു. രാത്രി ആറാം ആറാട്ടിന് ശേഷം പാണ്ടിമേളത്തോടെ കൊട്ടിക്കയറി. തുടർന്ന് പൂരപ്പറമ്പ് സോപാനം ഒാഡിറ്റോറിയത്തിൽ ജനനയന തൃശൂർ നാടൻപാട്ട്, നാടൻകലകൾ, നാടോടി ദൃശ്യാവിഷ്കാരങ്ങൾ എന്നിവ അവതരിപ്പിച്ചു. ഇന്ന് നാലാംപൂരം തിരുവാതിരക്കളി രാവിലെ 7.30, നൃത്തം 8.00, പന്തീരടിപൂജ 9.00, കൊട്ടിയിറക്കം (ഏഴാം ആറാട്ട്) 9.30, കൊട്ടിക്കയറ്റം 11.00. ക്ഷേത്രാങ്കണത്തിൽ- ചാക്യാർകൂത്ത് 3.00, ഒാട്ടന്തുള്ളൽ 4.00, നാഗസ്വരം, പാഠകം 5.00, ഭക്തിഗാനമേള 5.30, പൂരം മുളയിടൽ 7.00, തായമ്പക, കേളി, കൊമ്പുപറ്റ് 8.00, കൊട്ടിയിറക്കം (എട്ടാം ആറാട്ട്) 9.30, കൊട്ടിക്കയറ്റം 11.00, പൂരപ്പറമ്പ് സോപാനം ഒാഡിറ്റോറിയം- സൂപ്പർ മാക്സ് കോമഡി 10.00.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.