രാജ്യസഭാംഗം ശശികല പുഷ്​പയുടെ രണ്ടാംവിവാഹം ഡൽഹിയിൽ നടന്നു

കോയമ്പത്തൂർ: മധുര കുടുംബകോടതിയുടെ വിലക്ക് നിലനിൽക്കവെ, ഡൽഹിയിൽ അഭിഭാഷകനായ രാമസാമിയും തമിഴ്നാട്ടിൽനിന്നുള്ള രാജ്യസഭാംഗമായ ശശികല പുഷ്പയും വിവാഹിതരായി. തിങ്കളാഴ്ച രാവിലെ പത്തരക്ക് ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പെങ്കടുത്തത്. ശശികല പുഷ്പയുടെയും രാമസാമിയുടെയും രണ്ടാം വിവാഹമാണിത്. രാമസാമിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ആദ്യഭാര്യ സത്യപ്രിയ മധുര കുടുംബ കോടതിയിൽ കേസ് നൽകിയിരുന്നു. രാമസാമി മറ്റൊരു വിവാഹം കഴിക്കുന്നതിനെ കഴിഞ്ഞദിവസം കോടതി വിലക്കിയിരുന്നു. ജയലളിത ജീവിച്ചിരിക്കെ അണ്ണാ ഡി.എം.കെയിൽനിന്ന് പുറത്താക്കപ്പെട്ട ശശികല പുഷ്പ നിലവിൽ ടി.ടി.വി. ദിനകര​െൻറ 'അമ്മ മക്കൾ മുന്നേറ്റ കഴക'വുമായി ബന്ധെപ്പട്ടാണ് പ്രവർത്തിക്കുന്നത്. 41കാരിയായ ശശികല പുഷ്പ മുൻഭർത്താവ് ലിംഗേശ്വര തിലകനിൽനിന്ന് നേരത്തേ വിവാഹമോചനം നേടിയിരുന്നു. 2014ൽ മധുര വില്ലാപുരം സ്വദേശിനി സത്യപ്രിയയെ രാമസാമി വിവാഹം കഴിച്ചിരുന്നു. ഇവർക്ക് ഒരു വയസ്സായ പെൺകുഞ്ഞുണ്ട്. മധുര കോടതി ഉത്തരവി​െൻറ പകർപ്പ് കിട്ടിയില്ലെന്നും ശശികല പുഷ്പയുമായി വിവാഹം നേരത്തേ തീരുമാനിച്ചിരുന്നതാണെന്നുമാണ് രാമസാമിയുടെ നിലപാട്. രാമസാമിയുടെ നടപടി കടുത്ത വഞ്ചനയാണെന്നും കോടതിയലക്ഷ്യത്തിന് കേസ് നൽകുമെന്നും സത്യപ്രിയ അറിയിച്ചു. ഫോേട്ടാ: cb404 ഡൽഹിയിൽ നടന്ന രാമസാമി-ശശികല പുഷ്പ ദമ്പതികളുടെ വിവാഹചടങ്ങിൽനിന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.