പാലക്കാട്: സമൂഹ നന്മക്കായി മഹിള കോൺഗ്രസ് പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ലതിക സുഭാഷ്. മഹിള കോൺഗ്രസ് ജില്ല കമ്മിറ്റി നൽകിയ സ്വീകരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ല പ്രസിഡൻറ് കെ.ഐ. കുമാരി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ, സി. ചന്ദ്രൻ, ശാന്ത ജയറാം, ഓമന ഉണ്ണി, ഇന്ദിര ടീച്ചർ, തങ്കമണി ടീച്ചർ, രാധാ മുരളീധരൻ, ഫാത്തിമ, പാഞ്ചാലി തുടങ്ങിയവർ സംസാരിച്ചു. റജുല ഷാജി, ഹസീന കാസിം എന്നിവർ സംസാരിച്ചു. കുട്ടികളുടെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് തുടക്കം കുഴൽമന്ദം: കുത്തനൂർ കരടിയംമ്പാറ എ.എൽ.പി സ്കൂളിൽ കുട്ടികളുടെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ പഞ്ചായത്ത് പ്രസിഡൻറ് മായ മുരളീധരൻ ഉദ്ഘാടനം ചെയ്തു. നാടക-സിനിമ പ്രവർത്തകൻ രവി തൈക്കാട് മുഖ്യാതിഥിയായി. ഡോ. ജയൻ, പ്രധാനാധ്യാപിക എൻ. റീന, പി.ടി.എ പ്രസിഡൻറ് രവീന്ദ്രൻ, ഗണേശൻ, ശാന്തകുമാർ, പ്രവീൺനാഥ് എന്നിവർ സംസാരിച്ചു. കല്ലൂർ ചുടിയൻ മലയിൽ മഴക്കുഴികൾ നിർമിച്ച് വിദ്യാർഥികൾ പത്തിരിപ്പാല: കല്ലൂർ ചൂടിയൻമലയിലെ പനംതൈകളെ സംരക്ഷിക്കാൻ മഴക്കുഴികൾ നിർമിച്ച് എൻ.എസ്.എസ് വിദ്യാർഥികൾ. ലെക്കിടി ജവഹർലാൽ എൻജിനീയറിങ് കോളജിലെ നൂറോളം വരുന്ന എൻ.എസ്.എസ് വളൻറിയർമാരാണ് 200ലേറെ മഴക്കുഴികൾ നിർമിച്ചത്. ഒരടി താഴ്ചയിലും ഒരടി നീളത്തിലുമായി 200ലേറെ കുഴികളാണ് പൊരിവെയിലത്ത് നിന്ന് കുഴിച്ചുതീർത്തത്. ഇവരെ സഹായിക്കാനായി പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലനും രംഗത്തുണ്ടായിരുന്നു. പ്രോഗ്രാം ഓഫിസർ പി.കെ. സുഗേഷിെൻറ നേതൃത്വത്തിൽ വളൻറിയർ സെക്രട്ടറിമാരായ സൽമാൻ, ലക്ഷ്മിപ്രിയ, മിഥുൻ, ഭവ്യകുമാർ, ശിൽജ രാജ് തുടങ്ങിയവർ നേതൃത്വം നൽകി. കഴിഞ്ഞ വർഷം ഇതേ കോളജിലെ സീനിയർ വിഭാഗം എൻ.എസ്.എസ് വിദ്യാർഥികൾ 500ലേറെ പനനൊങ്കുകൾ നട്ടുപിടിപ്പിച്ചിരുന്നു. ഈ പനത്തൈകൾക്ക് ജലസംരക്ഷണമൊരുക്കാനാണ് മഴക്കുഴികൾ നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.