നെല്ലായയിൽ സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തിെൻറ വീടിന് നേരെ കല്ലേറ്

ചെർപ്പുളശ്ശേരി: നെല്ലായ ഗ്രാമപഞ്ചായത്ത് അംഗവും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ എൻ. ജനാർദന‍​െൻറ പട്ടിശിരിയിലെ വീടിന് നേരെ കല്ലേറ്. ശനിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. വീടി​െൻറ താഴത്തെ നിലയിലെ ജനൽചില്ലുകൾ തകർന്നിട്ടുണ്ട്. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ രണ്ടുപേർ ഓടിമറിയുന്നത് കണ്ടതായി എൻ. ജനാർദനൻ പറഞ്ഞു. നെല്ലായ പഞ്ചായത്തിൽ സെക്രട്ടറിക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട് മുൻ പ്രസിഡൻറ് കൂടിയായ എൻ. ജനാർദനനെതിരെ പാർട്ടിക്കുള്ളിൽ അതൃപ്തി പുകയുന്നതിനിടെയാണ് ഇദ്ദേഹത്തി​െൻറ വീടിനു നേരെ കല്ലേറുണ്ടായത്. പ്രമേയ ചർച്ചയിൽനിന്ന് വിട്ടുനിന്നതുമായി ബന്ധപ്പെട്ട് ശനിയാഴ്ച സി.പി.എം ലോക്കൽ കമ്മിറ്റി ചേർന്ന് എൻ. ജനാർദനനോട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിലും തനിക്കെതിരെ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ജനാർദനൻ പറഞ്ഞു. ജനാർദന‍​െൻറ പരാതിയിൽ ചെർപ്പുളശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി. വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾ വീട് സന്ദർശിച്ചു. വീടിന് നേരെ നടന്ന അക്രമത്തെ ശക്തമായി അപലപിക്കുന്നതായി ലോക്കൽ സെക്രട്ടറി ഐ. ഷാജു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.