അനങ്ങനടി ഗ്രാമപഞ്ചായത്ത് യോഗത്തിൽനിന്ന്​ യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി

ഒറ്റപ്പാലം: വികസന ഫണ്ട് അനുവദിക്കുന്നതിൽ വിവേചനം കാണിക്കുന്നതായി ആരോപണം നിലനിൽക്കെ ഇക്കാര്യം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് അനങ്ങനടി ഗ്രാമ പഞ്ചായത്ത് യോഗത്തിൽനിന്ന് യു.ഡി.എഫ് വാർഡ് അംഗങ്ങൾ ഇറങ്ങിപ്പോയി. വികസന ഫണ്ട് വാർഡുകൾക്ക് അനുവദിക്കുന്നതിൽ വിവേചനം കാണിക്കുന്നത് ഉന്നയിച്ചുകൊണ്ടുള്ള രണ്ടാമത്തെ അജണ്ട ചർച്ചക്ക് വന്നതോടെ ഭരണ-പ്രതിപക്ഷങ്ങങ്ങൾ തമ്മിൽ വാഗ്വാദം ആരംഭിച്ചു. ഇതേ തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ യോഗം ബഹിഷ്കരിക്കുകയായിരുന്നു. എട്ട് അജണ്ടകളാണ് യോഗത്തിൽ ചർച്ച ചെയ്യേണ്ടിയിരുന്നത്. എന്നാൽ, അജണ്ടകൾ പൂർണമായും അംഗീകരിച്ചതായി പഞ്ചായത്ത് പ്രസിഡൻറ് എൻ.ആർ. രഞ്ജിത്ത് പ്രഖ്യാപിച്ചത് ജനാധിപത്യ വിരുദ്ധവും അനീതിയുമാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷ അംഗങ്ങൾ അറിയിച്ചു. അതേസമയം, ഫണ്ട് അനുവദിക്കുന്നതിൽ വിവേചനം കാണിക്കുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡൻറ് എൻ.ആർ. രഞ്ജിത്ത് പറഞ്ഞു. സമഗ്ര വികസനമാണ് ഭരണസമിതി ലക്ഷ്യമിടുന്നതെന്നും ഇത് തകർക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്നും ഇദ്ദേഹം അറിയിച്ചു. പ്രതിപക്ഷം പ്രതിനിധാനം ചെയ്യുന്ന വാർഡുകൾക്ക് നാമമാത്രമായ ഫണ്ട് അനുവദിക്കുന്നതായി ആരോപിച്ച് ദിവസങ്ങൾക്ക് മുമ്പ് യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ പ്രത്യേകം വിളിച്ചുചേർത്ത വാർത്ത സമ്മേളനങ്ങളിൽ ആരോപിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.