ചെർപ്പുളശ്ശേരി: മാരായമംഗലം ഹയർ സെക്കൻഡറി സ്കൂളിെൻറ വജ്ര ജൂബിലിയോടനുബന്ധിച്ച് മപ്പാട്ടുകര സെൻററിൽ സംഘടിപ്പിച്ചു. പ്രധാനാധ്യാപിക പി.എം. സുജാത ഉദ്ഘാടനം ചെയ്തു. കെ.പി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡൻറ് പി. അബ്ദുറഹ്മാൻ, പി. മുഹമ്മദലി, ഇ. ശിവദാസ്, പി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സായാഹ്ന ധർണ പട്ടാമ്പി: സർക്കാർ മദ്യനയത്തിനെതിരെ വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ ജില്ല പ്രസിഡൻറ് കെ.സി. നാസർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം എം.എ. മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു. ഡോ. എം.പി. മണി, ടി.പി. മുഹമ്മദാലി, പി. മുജീബ് വല്ലപ്പുഴ എന്നിവർ സംസാരിച്ചു. പി. സിദ്ദീഖ്, പി. അയ്യൂബ്, വി. ഷാഫി, കെ.പി. ഹമീദ് എന്നിവർ നേതൃത്വം നൽകി. കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് ബജറ്റ്; ഭവന നിർമാണത്തിനും കൃഷിക്കും മുൻഗണന മണ്ണാർക്കാട്: കുമരംപുത്തൂർ പഞ്ചായത്തിലെ 2018-19 സാമ്പത്തിക വർഷത്തെ ബജറ്റിൽ ഭവന നിർമാണത്തിനും കാർഷിക മേഖലക്കും മുൻഗണന. ആകെ 33.19 കോടി വരവും 32.91 കോടി ചെലവും 28.11 ലക്ഷം നീക്കിയിരിപ്പുമുള്ള ബജറ്റാണ് വൈസ് പ്രസിഡൻറ് പി. ഉഷ അവതരിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹുസൈൻ കോളശേരി അധ്യക്ഷത വഹിച്ചു. ചെയർമാൻമാരായ മുസ്തഫ വറോടൻ, കെ.പി. ഹംസ, മഞ്ജു തോമസ്, ഭരണസമിതി അംഗങ്ങളും സംബന്ധിച്ചു. ലൈഫ് ഭവന പദ്ധതി പ്രകാരം 300 വീടുകൾ നൽകാൻ 12 കോടി രൂപ വകയിരുത്തി. കാർഷിക മേഖലകളിൽ നെല്ല്്, തെങ്ങ്, വാഴ, ജൈവ പച്ചക്കറി, തേനീച്ച വളർത്തൽ, മത്സ്യകൃഷി തുടങ്ങിയ വിവിധ പദ്ധതികൾക്ക് 25 ലക്ഷവും മൃഗസംരക്ഷണത്തിന് 28 ലക്ഷവും കുടുംബശ്രീ പദ്ധതിക്ക് 12 ലക്ഷവും സ്മാർട്ട് ക്ലാസ് റൂം, എസ്.എസ്.എ അടക്കമുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് 18.5 ലക്ഷവും ആർദ്രം പദ്ധതിയിൽ 18 ലക്ഷവും ശുചിത്വത്തിന് 20 ലക്ഷം രൂപയും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്കും പ്രായമായവർക്കും 20 ലക്ഷം രൂപയുടെ പദ്ധതികളും ബജറ്റിലുണ്ട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് അഞ്ച് കോടിയും പഞ്ചായത്തിന് സ്വന്തമായ ഫുട്ബാൾ ടീം രൂപവത്കരണം അടക്കം യുവജനക്ഷേമ പ്രവർത്തനങ്ങൾക്ക് 3.8 ലക്ഷവും വനിതകൾക്ക് കാട് വെട്ടൽ, തെങ്ങുകയറ്റ യന്ത്രം, വിവാഹധനസഹായം, യോഗ പരിശീലനം എന്നിവക്കായി 17.5 ലക്ഷവും നീക്കിവെച്ചിട്ടുണ്ട്. ആദിവാസി ക്ഷേമപ്രവർത്തനങ്ങൾക്ക് 4.25 ലക്ഷവും അംഗൻവാടികളുടെ പോഷകാഹാര വിതരണത്തിനും മറ്റു ക്ഷേമ പ്രവർത്തനത്തിനും 45 ലക്ഷവും പുതിയ തെരുവു വിളക്കുകൾ സ്ഥാപിക്കുന്നതിന് 16 ലക്ഷവും കുടിവെള്ള വിതരണത്തിന് 30 ലക്ഷവും വകയിരുത്തി. പട്ടികജാതി ക്ഷേമപ്രവർത്തനത്തിന് 85 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. നടപ്പ് വർഷം പഞ്ചായത്ത് ഓഫിസിന് പുതിയ ബഹുനില കെട്ടിടം നിർമിച്ച് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടാൻ 1.4 കോടി രൂപയും നീക്കിെവച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.