യു.ജി.സി നെറ്റ്-ജെ.ആർ.എഫ് പരിശീലനം

പട്ടാമ്പി: സാമൂഹിക മാനവിക വിഷയങ്ങളിൽ ജൂലൈയിൽ നടത്തുന്ന യു.ജി.സി നെറ്റ്-ജെ. ആർ.എഫ് പരീക്ഷക്ക് പട്ടാമ്പി ശ്രീനീലകണ്ഠ ഗവ. സംസ്കൃത കോളജ് ലേണിങ് മാനേജ്മ​െൻറ് സിസ്റ്റവും മലയാളം, അറബിക് വിഭാഗങ്ങളും സഹകരിച്ച് സമഗ്ര ഓൺലൈൻ പരിശീലനം ആരംഭിക്കുന്നു. പേപ്പർ ഒന്ന് ജനറലിനും പേപ്പർ രണ്ട് മലയാളം, അറബിക് എന്നിവക്കുമാണ് പരിശീലനം. പേപ്പർ ഒന്നിന് (ജനറൽ) മാത്രമായി ഏത് വിഷയക്കാർക്കും ചേരാം. വെർച്വൽ ഇൻററാക്റ്റിവ് ക്ലാസുകൾ, പഠനക്കുറിപ്പുകൾ, ഡിസ്ക്ഷൻ ഫോറം, ചാറ്റ് മുറികൾ, മാതൃകപരീക്ഷകൾ, പരീക്ഷ പരിശീലനം, സംശയനിവാരണങ്ങൾക്കായി മെസഞ്ചർ സംവിധാനം, അധികവായനക്കുള്ള സൗകര്യങ്ങൾ എന്നിവ ഉണ്ടാവും. മൊബൈൽ ആപ് പരിശീലനം നേടാം. രണ്ട് പേപ്പറുകൾക്ക് പ്രത്യേക കോൺടാക്ട് ക്ലാസുകളും സംഘടിപ്പിക്കും. ഏപ്രിൽ രണ്ടാംവാരം പരിശീലനം ആരംഭിക്കും. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും www.sngscollege.org ൽ UGCNETCOACHING എന്ന ലിങ്ക് സന്ദർശിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 10. ഫോൺ: 9446347278, 9037852621,9037471949, 8129267046.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.