ജനമോചന യാത്രക്ക് ഏപ്രിൽ 12ന് പാലക്കാട് സ്വീകരണം

പാലക്കാട്: കേന്ദ്ര സർക്കാറി‍​െൻറ ഫാഷിസ്റ്റ് നയ സമീപനത്തിനെതിരെയും ഇടത് സർക്കാറി​െൻറ ജനവിരുദ്ധ നയങ്ങൾക്കെതിരെയും കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസ്സൻ നയിക്കുന്ന ജനമോചന യാത്രക്ക് ഏപ്രിൽ 12ന് വൈകുന്നേരം നാലിന് സ്റ്റേഡിയം ഗ്രൗണ്ടിൽ ഡി.സി.സി സ്വീകരണം നൽകും. ഇതോടനുബന്ധിച്ച് നടന്ന യോഗം ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. പി.വി. രാജേഷ് അധ്യക്ഷത വഹിച്ചു. കെ.സി.സി.സി സെക്രട്ടറി സി. ചന്ദ്രൻ, എ. രാമസ്വാമി, വിജയൻ പൂക്കാടൻ, എ. സുമേഷ് തുടങ്ങിയവർ സംസാരിച്ചു. ആലത്തൂർ: കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ നയിക്കുന്ന ജനമോചനയാത്ര വിജയിപ്പിക്കാൻ കോൺഗ്രസ് മൈനോറിറ്റി വിഭാഗം ആലത്തൂർ ബ്ലോക്ക് നേതൃയോഗം തീരുമാനിച്ചു. ജില്ല ചെയർമാൻ പി.എച്ച്. മുസ്തഫ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി ചെയർമാൻ കെ.കെ. പൗലോസ് അധ്യക്ഷത വഹിച്ചു. രക്തസാക്ഷിത്വ ദിനാചരണം ചിറ്റില്ലഞ്ചേരി: സൃഷ്ടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, നെഹ്റു യുവകേന്ദ്ര എന്നിവയുടെ ആഭിമുഖ്യത്തിൽ ഭഗത് സിങ്, രാജ്ഗുരു, സുഖ്‌ദേവ് രക്തസാക്ഷിത്വ ദിനാചരണം നടത്തി. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ആർ. വേണു ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് എം.വി. പ്രസാദ് അധ്യക്ഷത വഹിച്ചു. എം. മുജീബ് റഹ്മാൻ, സുരേഷ്, എം. സുകുമാരൻ എന്നിവര്‍ സംസാരിച്ചു. പ്രതിഷേധിച്ചു പാലക്കാട്: വ്യവസായ ശാലകളിലും സ്വകാര്യ കമ്പനികളിലും സ്ഥിരം തൊഴിൽ നിയമനങ്ങൾ ഇല്ലാതാക്കി കരാർ നിയമനം വ്യാപകമാക്കുന്ന കേന്ദ്രസർക്കാർ ഉത്തരവിനെതിരെ കേരള പത്രപ്രവർത്തക യൂനിയൻ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. പ്രസ്ക്ലബിൽ ചേർന്ന പ്രതിഷേധ സംഗമം സി.ഐ.ടി.യു ജില്ല കമ്മിറ്റിയംഗവും മുൻ എം.എൽ.എയുമായ ടി.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. പത്രപ്രവർത്തക യൂനിയൻ ജില്ല പ്രസിഡൻറ് ഷില്ലർ സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ല വൈസ് പ്രസിഡൻറ് കെ. സുധാകരൻ, ഐ.എൻ.ടി.യു.സി ജനറൽ സെക്രട്ടറി എം. മണി സംസാരിച്ചു. തൊഴിൽമേഖലയിൽ അരാജകത്വം സൃഷ്ടിക്കുകയും തൊഴിൽ സുരക്ഷിതത്വം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന കരിനിയമത്തിനെതിരെ രാഷ്ട്രീയനിറം മറന്ന് തൊഴിലാളി സംഘടനകൾ യോജിച്ച് പ്രവർത്തിക്കുമെന്ന് നേതാക്കൾ പറഞ്ഞു. പത്രപ്രവർത്തക യൂനിയൻ ജില്ല സെക്രട്ടറി എൻ.എ.എം. ജാഫർ സ്വാഗതവും വൈസ് പ്രസിഡൻറ് പ്രസാദ് ഉടുമ്പിശ്ശേരി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.