കുളപ്പുള്ളിയിൽ ടെക്സ്​റ്റൈൽസ്, ഫാൻസി കടക്ക് തീപിടിച്ചു

ഷൊർണൂർ: കുളപ്പുള്ളി ടൗണിലെ ടെക്സ്റ്റൈൽസ്, ഫാൻസി കടക്ക് തീപിടിച്ചു. കേവലം അര കിലോമീറ്റർ ദൂരത്ത് നിന്നുള്ള അഗ്നിശമന യൂനിറ്റ് ഉടൻ എത്തിയതിനാൽ കൂടുതൽ അപകടമുണ്ടായില്ല. ശനിയാഴ്ച ഉച്ചക്കായിരുന്നു കടയിലെ കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിൽനിന്ന് തീ പടർന്ന് കടയാകെ കത്താൻ തുടങ്ങിയത്. പത്ത് മിനിറ്റുകൊണ്ട് അഗ്നിശമനസേനയുടെ രണ്ട് യൂനിറ്റ് സ്ഥലത്തെത്തി തീയണച്ചു. തൊട്ടുകിടക്കുന്ന പഴയ കെട്ടിടങ്ങളിലേക്ക് തീ പടരാതിരുന്നതിനാൽ വൻ അപകടമൊഴിവായി. പകൽ സമയമായതിനാൽ നാട്ടുകാർക്ക് ഇടപെടാനായതും കൂടുതൽ അപകടം ഒഴിവാക്കി. ആറ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി അഗ്നിശമന സേന യൂനിറ്റിലെ എം. മധു പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് ബാബു കോട്ടയിലി​െൻറ നേതൃത്വത്തിൽ വ്യാപാരികൾ കത്തിനശിച്ച കട സന്ദർശിച്ചു. നഷ്ടപരിഹാരം നൽകാനും തീരുമാനമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.