ശശികല പുഷ്​പ എം.പിയുടെ വിവാഹം കോടതി തടഞ്ഞു

കോയമ്പത്തൂർ: ടി.ടി.വി. ദിനകര​െൻറ 'അമ്മ മക്കൾ മുന്നേറ്റ കഴകം' നേതാവും രാജ്യസഭാംഗവുമായ ശശികല പുഷ്പയുടെ വിവാഹം മധുര കുടുംബ കോടതി തടഞ്ഞു. അഭിഭാഷകനായ രാമനാഥപുരം ആർ.എസ് മംഗലം സ്വദേശി രാമസാമിയുമായുള്ള വിവാഹം മാർച്ച് 26ന് ഡൽഹിയിൽ നടക്കേണ്ടതായിരുന്നു. രാമസാമിയുടെ ഭാര്യ മധുര വില്ലാപുരം സത്യപ്രിയ നൽകിയ ഹരജിയിലാണ് കോടതി ഇടപെടൽ. 2014ലാണ് സത്യപ്രിയ രാമസാമിയെ വിവാഹം കഴിച്ചത്. ഇവർക്ക് ഒരു വയസ്സുള്ള പെൺകുട്ടിയുണ്ട്. കുടുംബവഴക്ക് കാരണം ദമ്പതികൾ വേർപിരിഞ്ഞാണ് കഴിയുന്നത്. ഇൗ സാഹചര്യത്തിലാണ് ശശികല പുഷ്പയെ ഡൽഹിയിൽ സ്ഥിരതാമസമാക്കിയ രാമസാമി വിവാഹം കഴിക്കുന്ന വാർത്ത മാധ്യമങ്ങളിലൂടെ സത്യപ്രിയ അറിഞ്ഞതും തുടർന്ന് കോടതിയെ സമീപിച്ചതും. പരാതിയിൽ തീരുമാനം ഉണ്ടാകുന്നതുവരെ രാമസാമി മറ്റൊരു വിവാഹം കഴിക്കരുതെന്ന് ജഡ്ജി വെങ്കടവരദൻ ഉത്തരവിട്ടു. 41കാരിയായ ശശികല പുഷ്പ ഭർത്താവ് ലിംഗേശ്വര തിലകനിൽനിന്ന് വിവാഹമോചനം നേടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.