കോയമ്പത്തൂർ: ഉൗട്ടിക്ക് സമീപം ബൊക്കാപുരെത്ത സ്വകാര്യ റിസോർട്ടിൽ കുട്ടിയാന മരിച്ച കേസിൽ അഞ്ച് മലയാളികൾക്കെതിരെ തമിഴ്നാട് വനംവകുപ്പ് കേസെടുത്തു. റിസോർട്ടിന് പിൻഭാഗത്തുള്ള മാലിന്യത്തൊട്ടിയിൽ കഴിഞ്ഞ ദിവസമാണ് കുട്ടിയാന വീണ് മരിച്ചത്. റിസോർട്ട് മാനേജർ ഗൂഡല്ലൂർ മഞ്ജുനാഥിനെ (35) വനം അധികൃതർ അറസ്റ്റ് ചെയ്തു. നടത്തിപ്പുകാരും മലപ്പുറം സ്വദേശികളുമായ യു. ഉമ്മർ, എസ്. ശിവമോഹൻ, എം. മുഹമ്മദ് ബഷീർ, അബ്ദുൽ ബഷീർ എന്നിവരെ തേടിവരികയാണ്. ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന റിസോർട്ട് അടച്ചുപൂട്ടാൻ റവന്യൂ അധികൃതർ ഉത്തരവിട്ടു. കുട്ടിയാനയെ പോസ്റ്റുമോർട്ടത്തിനുശേഷം വനത്തിൽ സംസ്കരിച്ചു. ഇടതുകാലിൽ നേരേത്തതന്നെ ആനക്ക് ഗുരുതര മുറിവ് ഉണ്ടായിരുന്നതിനാലാണ് മാലിന്യത്തൊട്ടിയിൽനിന്ന് പുറത്തേക്ക് വരാൻ കഴിയാതെ ചെരിഞ്ഞതെന്ന് വനം അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.