കരിപ്പൂരിൽ 47 ലക്ഷത്തി​െൻറ സ്വർണം പിടികൂടി

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 47 ലക്ഷം രൂപയുടെ സ്വർണം ഡയറക്ടറേറ്റ് ഒാഫ് ഇൻറലിജൻസ് (ഡി.ആർ.െഎ) പിടികൂടി. സ്വർണവുമായി എത്തിയ യാത്രക്കാരനെയും ഏറ്റുവാങ്ങാനെത്തിയ രണ്ട് േപരെയും കസ്റ്റഡിയിലെടുത്തു. ദുബൈയിൽനിന്ന് ശനിയാഴ്ച രാവിലെ എയർ ഇന്ത്യ എക്സ്പ്രസിൽ കരിപ്പൂരിലെത്തിയ വടകര പള്ളിത്താഴ വീട്ടിൽ പടയൻ വളപ്പിൽ അർഷദിൽ (28) നിന്നാണ് സ്വർണം കണ്ടെത്തിയത്. സ്വർണം വാങ്ങാനെത്തിയ പേരാമ്പ്ര കൂടത്തായി സ്വേദശി എൻ.കെ. മുഹമ്മദ് അലി, പേരാമ്പ്ര എകവരാട് സ്വദേശി ഷിഹാബുദ്ദീൻ എന്നിവരെയും കസ്റ്റഡിയിലെടുത്തു. മുൻകൂട്ടി ലഭിച്ച വിവരത്തി​െൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. വയറ്റിൽ കെട്ടിയ ബെൽറ്റിനകത്ത് മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. പരിശോധനയിൽ 2.9 കിലോഗ്രാം മിശ്രിതരൂപമാണ് കണ്ടെടുത്തത്. ഇതിൽനിന്ന് 47 ലക്ഷം രൂപ വില വരുന്ന 1,508 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. സ്വർണം അടങ്ങിയ ബെൽറ്റ് വാങ്ങാനെത്തിയതായിരുന്നു മറ്റു രണ്ട് പേർ. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. കാറിൽ നടത്തിയ പരിശോധനയിൽ സമാനരീതിയിലുള്ള നിരവധി ബെൽറ്റുകൾ കെണ്ടടുത്തു. ഇൗ കാറുപയോഗിച്ച് കരിപ്പൂരിൽനിന്ന് നിരവധി തവണ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് നിഗമനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.