ക്ഷയരോഗ ദിനാചരണവും വിളംബര റാലിയും

നിലമ്പൂർ: ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് ചാലിയാർ ഗ്രാമപഞ്ചായത്തും ആരോഗ‍്യവകുപ്പും സംയുക്തമായി ബോധവത്കരണവും വിളംബര റാലിയും സംഘടിപ്പിച്ചു. രാവിലെ ഒമ്പതരയോടെ പ്രാഥമിക ആരോഗ‍്യകേന്ദ്രത്തിൽ തുടങ്ങിയ വിളംബര റാലി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീന ആനപ്പാൻ ഫ്ലാഗ്ഓഫ് ചെയ്തു. ആരോഗ‍്യപ്രവർത്തകർ, പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അമൽ കോളജ് എൻ.എസ്.എസ് വളൻറിയർമാർ, എരഞ്ഞിമങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വളൻറിയർമാർ, ആശവർക്കർമാർ, അംഗൻവാടി ജീവനക്കാർ എന്നിവർ റാലിയിൽ അണിചേർന്നു. റാലിക്ക് ശേഷം പഞ്ചായത്ത് ഹാളിൽ നടന്ന ബോധവത്കരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എം.ടി. ലംസ്ന, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി. കുഞ്ഞാൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. പ്രമീള, തോണികടവൻ ഷൗക്കത്ത്, അച്ചാമ ജോസഫ്, പൂക്കോടൻ നൗഷാദ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സിദ്ദീഖ് വടക്കൻ, പി.എച്ച്.സി. മെഡിക്കൽ ഓഫിസർ ഡോ. ടി.എൻ. അനൂപ്, ആയൂർവേദ മെഡിക്കൽ ഓഫിസർ ഡോ. ബീന റസാഖ്, ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ. സന്ധ‍്യ, ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ പി. ശബരീശൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ അബ്ദുൽ നജീബ്, എസ്.ടി.എസ്. മനു എന്നിവർ സംസാരിച്ചു. മാനന്തവാടി ജില്ല ആശുപത്രി ജൂനിയർ കൺസൽട്ടൻറ് ഡോ. ഷിനാസ് ബാബു, നിലമ്പൂർ ജില്ല ആശുപത്രി ക്ഷയരോഗ വിഭാഗം ലാബ് ഇൻചാർജ് ഡോ. കെ.കെ. പ്രവീണ, ചുങ്കത്തറ സി.എച്ച്.സി. നോഡൽ ഓഫിസർ ഡോ. അബ്ദുൽ ജലീൽ വല്ലാഞ്ചിറ എന്നിവർ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.