സ്കൂൾ വാർഷികം

കൊല്ലങ്കോട്: മഹാകവികളെ അടുത്തറിയാൻ മലയാളി തയാറാവണമെന്ന് ഇയ്യങ്കോട് ശ്രീധരൻ പറഞ്ഞു. മുതലമട പുതൂർ എം.ജി.എൽ.പി സ്കൂൾ അറുപത്തിമൂന്നാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.കെ. തങ്കവേൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ടി.ഒ. ഭാസ്കരൻ, ഡോ. മയിൽ സ്വാമി, ടി.ഒ. ചന്ദ്രൻ കുട്ടി, എം. രാധാകൃഷ്ണൻ, സുഭാഷ്, എ.സി. സജി, എൻ. ഇന്ദിര, വിമലാദേവി, എൻ. കൃഷ്ണൻ എന്നിവർ സംസാരിച്ചു. ശുദ്ധജല പ്ലാൻറ് നവീകരിക്കണം -വെൽഫെയർ പാർട്ടി കൊല്ലങ്കോട്: മീങ്കര ശുദ്ധജല പ്ലാൻറ് നവീകരിക്കണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. പത്ത് വർഷത്തിനിടെ മാറ്റേണ്ട ഫിൽറ്റർ ബെഡിലെ സാമഗ്രികൾ, യന്ത്രങ്ങൾ എന്നിവ 15 വർഷങ്ങൾ കഴിഞ്ഞും പ്രവർത്തിക്കുന്നത് ശുദ്ധീകരണത്തെ ബാധിക്കുന്നതായി നെന്മാറ മണ്ഡലം പ്രസിഡൻറ് സയ്ദ് ഇബ്രാഹീം പറഞ്ഞു. ലക്ഷത്തിലധികം ജനങ്ങൾ നിത്യേന ഉപയോഗിക്കുന്ന മീങ്കര കുടിവെള്ളത്തി​െൻറ ഗുണമേന്മ ഉറപ്പുവരുത്തണമെന്നും തകർന്ന കുടിവെള്ള പൈപ്പുകളിലെ ശുദ്ധജല ചോർച്ച പരിഹരിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. ജില്ല ജനറൽ സെക്രട്ടറി അജിത് കൊല്ലങ്കോടി​െൻറ നേതൃത്വത്തിലാണ് പത്തംഗ സംഘം മീങ്കര ശുദ്ധജല പ്ലാൻറ് സന്ദർശിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.