തിരുനാവായ: അന്താരാഷ്ട്ര ജലദിനത്തിെൻറ ഭാഗമായി 22ന് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പ്രാദേശിക കേന്ദ്രത്തിലെ എൻ.എസ്.എസ് യൂനിറ്റും പരിസ്ഥിതി സംഘടനയായ റീ എക്കൗയും ചേർന്ന് തിരുനാവായ നാവാമുകുന്ദ കടവിനടുത്ത മണപ്പുറത്ത് 'നിളയോടൊപ്പം ഒരു രാത്രി' എന്ന പരിപാടിയൊരുക്കുന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമുതൽ വെള്ളിയാഴ്ച പുലർച്ച അഞ്ചുവരെയാണ് നിളയോടൊപ്പം ചെലവഴിക്കുക. പരിസ്ഥിതി ചർച്ചകൾ, ജലപ്രതിജ്ഞ, പരിസര ശുചീകരണം, കലാവിരുന്ന് എന്നിവയുണ്ടാകും. പുഴയെ അറിഞ്ഞ് ഒരു രാത്രി പുഴയോടൊപ്പം ചെലവഴിക്കാൻ പരിസ്ഥിതി പ്രവർത്തകരും വിദ്യാർഥികളുമെത്തും. പ്രതിഷേധ യോഗം വളാഞ്ചേരി: വട്ടപ്പാറയിൽ ഇനിയൊരു ജീവൻ പൊലിയരുത് എന്ന മുദ്രാവാക്യമുയർത്തി ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ വളാഞ്ചേരി ടൗണിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ഹിമവൽ ഭദ്രാനന്ദ സ്വാമി ഉദ്ഘാടനം ചെയ്തു. കൺവീനർ കോഷി കരീം അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി അംഗം അഷറഫ് വൈലത്തൂർ മുഖ്യപ്രഭാഷണം നടത്തി. ടി.പി. മൊയ്തീൻ കുട്ടി, നാസർ കരേക്കാട്, അലവി കാടാമ്പുഴ, വി.പി.എം. സാലിഹ്, ചിന്താമണി രാമകൃഷ്ണൻ, ഡോ. എൻ. മുഹമ്മദലി, റബിയ മുഹമ്മദ് കുട്ടി, സമരസമിതി ചെയർമാൻ മനു കോട്ടീരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.