ലോക പാവനാടക ദിനം ഇന്ന്: നെടുങ്ങനാട്ട് മുത്തശ്യാർ കാവിൽ തോൽപാവക്കൂത്ത് പരിചയം

പട്ടാമ്പി: ലോക പാവനാടക ദിനത്തി​െൻറ ഭാഗമായി നെടുങ്ങനാട്ട് മുത്തശ്യാർ കാവിൽ ബുധനാഴ്ച വൈകീട്ട് തോൽപാവക്കൂത്ത് പരിചയം നടക്കും. വൈകീട്ട് 6.30ന് കേന്ദ്ര, സംസ്ഥാന പുരസ്കാര ജേതാവ് രാജീവ് പുലവർ പാവക്കൂത്ത് പരിചയപ്പെടുത്തും. സംഗീതത്തി​െൻറയും വാദ്യങ്ങളുടെയും അകമ്പടിയോടെ ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ പാവനാടകം അരങ്ങേറാറുണ്ട്. എന്നാൽ, വെളിച്ചവും നിഴലും പ്രയോജനപ്പെടുത്തിയുള്ള തോൽപാവക്കൂത്ത് കേരളത്തി​െൻറ സംഭാവനയാണ്. താലപ്പൊലിയുടെ ഭാഗമായി 41 ദിവസം തോൽപാവക്കൂത്ത് നടത്തുന്ന ക്ഷേത്രമാണ് നെടുങ്ങനാട്ട് മുത്തശ്യാർ കാവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.