നഗരസഭക്ക് ഏഴ് കോടിയുടെ പദ്ധതികൾ

ചെർപ്പുളശ്ശേരി: നഗരസഭയിൽ 2018-2019 വർഷത്തെ വികസന സെമിനാറിൽ ഏഴുകോടി രൂപയുടെ പദ്ധതികൾ തയാറാക്കി. പൊതുമരാമത്ത് സഥിരംസമിതി ചെയർമാൻ പി. രാംകുമാർ പദ്ധതി അവതരിപ്പിച്ചു. കാർഷിക പദ്ധതികൾക്കായി എഴുപത് ലക്ഷം രൂപ, അംഗൻവാടി കുട്ടികൾക്ക് പോഷകാഹാരതിന് വേണ്ടി ഇരുപത് ലക്ഷം, ഭിന്നശേഷി കുട്ടികളുടെ സ്കോളർഷിപ്പിന് പത്ത് ലക്ഷം രൂപയും ഭിന്നശേഷികാരുടെ ബഡ്സ് സ്കൂളിന് അഞ്ച് ലക്ഷം, ശാരീരിക വെല്ലുവിളി നേരിടുന്നവർക്കുള്ള ഉപകരണം വാങ്ങൽ നാല് ലക്ഷം, ഭവന നിർമാണ പദ്ധതിക്ക് 67 ലക്ഷം, സർക്കാർ ആശുപത്രിയിൽ സോളാർ സ്ഥാപിക്കാൻ ഒമ്പത് ലക്ഷം, പാലിയേറ്റിവ് കെയറിന് ഏഴു ലക്ഷം, വനിതകൾക്ക് മുപ്പതു ലക്ഷം രൂപയുടെ പദ്ധതികൾ, ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണി നടത്താൻ രണ്ടു കോടി അമ്പത് ലക്ഷം, എന്നിവയാണ് വികസന രേഖയിലെ പ്രധാന പദ്ധതികൾ. ഭിന്നശേഷിക്കാരുടെ വാർഡ് സഭ ചേർന്നിെല്ലന്ന് ആരോപിച്ച് ചിലർ ബഹളം വെച്ചത് സെമിനാറിൽ വാക്ക് തർക്കത്തിന് ഇടയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.