ട്രെയിനിൽനിന്ന്​ വീണുകിട്ടിയ സ്വർണമാല ഉടമസ്ഥ​ന്​ നൽകി ടി.ടി.ഇ

ഷൊർണൂർ: ജോലിക്കിടെ വീണുകിട്ടിയ ഒന്നര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമസ്ഥനെ തിരിച്ചേൽപിച്ച് ടിക്കറ്റ് പരിശോധകൻ രാജസ്ഥാൻ സ്വദേശി കമാൽ ഭൈരവ് മാതൃകയായി. കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിൽനിന്നാണ് ടി.ടി.ഇക്ക് ആഭരണം കിട്ടിയത്. തിങ്കളാഴ്ച രാത്രി ട്രെയിൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ആഭരണം റെയിൽവേ പൊലീസിൽ ഏൽപിച്ചു. പൊലീസ് റിസർവേഷൻ ലിസ്റ്റിൽനിന്നും ഫോൺ നമ്പർ സംഘടിപ്പിച്ച് ഉടമസ്ഥനെ വിളിച്ച് സ്വർണം നഷ്ടപ്പെട്ടത് കൊട്ടാരക്കര സ്വദേശി ഗോപിനാഥൻപിള്ളയുടേതാണെന്ന് ഉറപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ഷൊർണൂരിലെത്തിയ ഉടമസ്ഥന് റെയിൽവേ എസ്.ഐ മണി ടി.ടി.ഇയുടെ സാന്നിധ്യത്തിൽ ആഭരണം കൈമാറി. പി.ആർ.ഒ അജു ടി. ജോസഫ്, സീനിയർ പൊലീസ് ഓഫിസർമാരായ കെ. കൃഷ്ണകുമാർ, സലീം, ബിന്ദു, അജ്മൽ, വിജയൻ, സതീശൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.