ഇ.എം.എസ് പുരസ്കാരം സമ്മാനിച്ചു

പട്ടാമ്പി: കൊപ്പം അഭയം ഇ.എം.എസ് സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്കാരം മുൻ തദ്ദേശ സ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ് കുട്ടിക്ക് സമ്മാനിച്ചു. പുരസ്കാര സമർപ്പണം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം. ചന്ദ്രൻ നിർവഹിച്ചു. എൻ.പി. വിനയകുമാർ അധ്യക്ഷത വഹിച്ചു. പി. മുരളി, എ. സോമൻ, കെ. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. അഭയം ചെയർമാൻ പി. കൃഷ്ണൻ സ്വാഗതവും ഡയറക്ടർ വി. മുരളീധരൻ നന്ദിയും പറഞ്ഞു. ഇന്ന് റേഷൻ കടകൾ തുറക്കില്ല പട്ടാമ്പി: താലൂക്ക് സപ്ലൈ ഓഫിസിന് കീഴിൽ വരുന്ന റേഷൻ കടകളിൽ സ്ഥാപിക്കുന്ന യന്ത്രം ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള പരിശീലന ക്ലാസ് നടക്കുന്നതിനാൽ ബുധനാഴ്ച റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കുന്നതല്ലെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. 2014ൽ റേഷൻ കാർഡ് പുതുക്കാൻ അപേക്ഷ നൽകിയതിന് ശേഷം ഇതുവരെ കൈപ്പറ്റാത്തവർ 31നുള്ളിൽ ഏറ്റുവാങ്ങേണ്ടതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.