കുടുംബശ്രീ അനുഭവങ്ങളുമായി ഓർമപുസ്​തകം തയാറായി

പാലക്കാട്: കുടുംബശ്രീയുടെ മുന്നേറ്റത്തിൽ പങ്കുവഹിച്ച സ്ത്രീകളുടെ അനുഭവക്കുറിപ്പുകൾ ഉൾപ്പെടുത്തി ഓർമപുസ്തകം തയാറാക്കി. ജില്ല കുടുംബശ്രീ മിഷൻ നേതൃത്വത്തിൽ നടത്തിയ ശിൽപശാലയിലാണ് ഓർമപുസ്തകം തയാറാക്കിയത്. കുടുംബശ്രീയുടെ വിവിധതലങ്ങളിൽ പ്രവർത്തിച്ച 24 വനിതകളാണ് അനുഭവങ്ങൾ ഓർമപുസ്തകമാക്കിയത്. ആദ്യകാല സി.ഡി.എസ് ചെയർപേഴ്സൻമാർ, റിസോഴ്സ് പേഴ്സൻമാർ, ഉദ്യോഗസ്ഥർ, സംരംഭകർ എന്നിവർ ശിൽപശാലയിൽ പങ്കെടുത്തു. എഴുത്തുകാരിയും വിക്ടോറിയ കോളജിലെ അസി. പ്രഫസറുമായ സുനിത ഗണേശ് ശിൽപശാല ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ല മിഷൻ കോഒാഡിനേറ്റർ പി. സെയ്തലവി അധ്യക്ഷനായ പരിപാടിയിൽ സംസ്ഥാന മിഷൻ പബ്ലിക് റിലേഷൻസ് ഓഫിസർ ജയന്തി നരേന്ദ്രൻ ശിൽപശാലക്ക് നേതൃത്വം നൽകി. photo: pl2 കുടുംബശ്രീ ഓർമപുസ്തകം ശിൽപശാല എഴുത്തുകാരി സുനിത ഗണേശ് ഉദ്ഘാടനം ചെയ്യുന്നു ലൈഫ് മിഷൻ 2284 വീടുകൾ പൂർത്തിയാക്കി; ജില്ല രണ്ടാംസ്ഥാനത്ത് പാലക്കാട്: ലൈഫ് മിഷൻ ഭാഗമായി ജില്ലയിൽ 2284 വീടുകളുടെ നിർമാണം പൂർത്തിയായി. വിവിധ ഭവന പദ്ധതികളിലുൾപ്പെടുത്തി നിർമാണം പൂർത്തീകരിക്കാനാകാത്ത വീടുകൾ മാർച്ച് 31നകം ലൈഫ് മിഷ​െൻറ ആദ്യഘട്ടത്തിൽ പൂർത്തിയാക്കും. ജില്ലയിലാകെ 9151 വീടുകളാണ് നിർമിക്കുക. പണി പൂർത്തിയായ വീടുകളിൽ 1436 വീടുകൾ പട്ടികവർഗ വകുപ്പ് നിർമിച്ചവയാണ്. പട്ടികവർഗ വിഭാഗക്കാർക്ക് വീട് നിർമാണം പൂർത്തിയാക്കുന്നതിനുള്ള എസ്റ്റിമേറ്റ് തുക മുഴുവനും നൽകിയതായി ജില്ല മിഷൻ കോഒാഡിനേറ്റർ അറിയിച്ചു. ജില്ല പഞ്ചായത്ത് 8.25 കോടി സ്പിൽ ഓവർ വീടുകളുടെ പൂർത്തീകരണത്തിനായി നൽകിയിട്ടുണ്ട്. സംസ്ഥാനതലത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ വീടുകളിൽ ജില്ല രണ്ടാമതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.