സ്​റ്റേഷനറി വിതരണ കാർഡ്: കാലാവധി നീട്ടി

പാലക്കാട്: സ്റ്റേഷനറി വിതരണ കാർഡ് ഓൺലൈൻ മുഖേനയാക്കുന്ന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നതിനാൽ നിലവിലെ സ്റ്റേഷനറി വിതരണ കാർഡി​െൻറ കാലാവധി 2019 മാർച്ച് 31 വരെ നീട്ടിയതായി ഷൊർണൂർ അസി. സ്റ്റേഷനറി കൺേട്രാളർ അറിയിച്ചു. അഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്ക് അംഗീകാരം പാലക്കാട്: ജില്ലയിലെ അഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2018-19 വർഷത്തെ ജനകീയാസൂത്രണ പദ്ധതികൾക്ക് ജില്ല ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് (6.68 കോടി), ശ്രീകൃഷ്ണപുരം (5.88 കോടി), വെള്ളിനേഴി (3.24 കോടി), പട്ടിത്തറ (6.45 കോടി), പൂക്കോട്ടുകാവ് (3.29 കോടി) ഗ്രാമപഞ്ചയത്തുകൾ സമർപ്പിച്ച വാർഷിക പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. മാർച്ച് 21, 23, 26, 31 തീയതികളിൽ ഉച്ചക്ക് 2.30ന് ജില്ല പഞ്ചായത്ത് സമ്മേളനഹാളിൽ നടക്കുന്ന ആസൂത്രണ സമിതി യോഗങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പദ്ധതി സമർപ്പിക്കുന്ന മുറക്ക് അംഗീകാരം നൽകും. Sarath7:40 PM 3/20/2018
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.