സെക്രട്ടറിക്കെതിരെ പരാതി: കൗൺസിൽ യോഗത്തിൽ ബഹളം

പാലക്കാട്: വനിത ജീവനക്കാരി നഗരസഭ സെക്രട്ടറിക്കെതിരെ ചെയർപേഴ്സന് നൽകിയ പരാതിയെ ചൊല്ലി കൗൺസിൽ യോഗം ബഹളത്തിൽ മുങ്ങി. യോഗം ആരംഭിച്ച ഉടൻ കോൺഗ്രസ് പാർലമ​െൻററി പാർട്ടി നേതാവ് കെ. ഭവദാസാണ് കൗൺസിലിൽ വിഷയം ഉന്നയിച്ചത്. വനിത ജീവനക്കാരിയെ അകാരണമായി സെക്ഷൻ മാറ്റിയെന്നും ചെയർപേഴ്സനോടും കൗൺസിലർമാരോടും പരാതി പറഞ്ഞ ജീവനക്കാരിയോട് നഗരസഭ സെക്രട്ടറി പ്രതികാരബുദ്ധിയോടെ പെരുമാറിയെന്നും ഭവദാസ് ആരോപിച്ചു. തുടർന്ന്, യു.ഡി.എഫ് അംഗങ്ങള്‍ ചെയർപേഴ്സ‍​െൻറ ചേംബറിനുമുന്നില്‍ പ്രതിഷേധവുമായി എത്തി. ഇതോടെ കൗൺസിൽ നിർത്തിവെച്ച് പാർട്ടി ലീഡർമാരുമായി ചർച്ചചെയ്ത് അന്വേഷണം നടത്തുമെന്ന് ചെയർപേഴ്സൻ അറിയിച്ചു. ഇതിൽ എൽ.ഡി.എഫ് അംഗങ്ങൾ വിയോജിപ്പ് അറി‍യിച്ച് പ്രതിഷേധവുമായി രംഗത്തെത്തി. ജീവനക്കാരെ മാറ്റുമ്പോള്‍ ഇടപെടുന്നത് ശരിയല്ലെന്നും അത് സെക്രട്ടറിയുടെ അധികാരമാണെന്നും ഇത് കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യേണ്ടെന്നും സി.പി.എം പാര്‍ലമ​െൻററി പാര്‍ട്ടി നേതാവ് എ. കുമാരി പറഞ്ഞു. സെക്രട്ടറിക്കെതിരെ നടപടി ആവശ്യമില്ല. അന്വേഷണം ശരിയായ നിലപാടല്ലെന്നും സഹകരിക്കില്ലെന്നും എല്‍.ഡി.എഫ് വ്യക്തമാക്കി. സെക്രട്ടറിക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നായിരുന്നു യു.ഡി.എഫ് വാദം. ധിക്കാരപരമായ നിലപാടാണ് സെക്രട്ടറിയുടേതെന്നും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വിരമിച്ച സ്ഥാനത്ത് മുതിര്‍ന്ന രണ്ടുപേരെ മറികടന്ന് മൂന്നാമതൊരാള്‍ക്കാണ് സെക്രട്ടറി ചുമതല നല്‍കിയതെന്നും കെ. ഭവദാസ് ചൂണ്ടിക്കാട്ടി. മാര്‍ച്ച് 31നുശേഷം പ്ലാന്‍ഫണ്ടില്‍ ചെലവാകാത്ത നാലുകോടിയോളം രൂപ ലാപ്‌സാകുമെന്ന സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടി തുക പി.എം.എ.വൈയിലും അമൃത് പദ്ധതിയിലും കുടിവെള്ള ചാര്‍ജ് അടക്കുന്നതിനും നീക്കിവെക്കണമെന്ന് വൈസ് ചെയര്‍മാന്‍ സി. കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു. പദ്ധതികളിലേക്കുള്ള മുനിസിപ്പല്‍ വിഹിതമായി തുക വിനിയോഗിക്കണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.