വാളയാർ: ആന്ധ്രപ്രദേശത്തിൽനിന്ന് കേരളത്തിലേക്ക് കടത്തുന്നതിനിടെ വാളയാറിൽ 40 കോടി രൂപയുടെ ഹഷീഷ് പിടികൂടിയ സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന. ഇടുക്കി രാജക്കാട് കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ സംഘത്തിനും കേസിൽ പങ്കുണ്ടെന്നാണ് എക്സൈസ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന പ്രാഥമിക വിവരം. ഇവർ മുഖേനയാണ് വിദേശത്തേക്ക് ഹഷീഷ് ഓയിൽ കടത്താനുള്ള പദ്ധതി ഒരുക്കിയതെന്നും വിവരമുണ്ട്. അറസ്റ്റിലായ പ്രതി തൃശൂർ വല്ലച്ചിറ ഊരകം സ്വദേശി രാജേഷിെൻറ ഫോണിലേക്ക് സംഘത്തിലുള്ളവർ നിരന്തരമായി ബന്ധപ്പെട്ടിരുന്നെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. കാറുമായി വേഗത്തിൽ പായുന്ന രാജേഷിനെ ഇടനിലക്കാരനാക്കി പ്രവർത്തിപ്പിച്ചതും ഇയാൾക്ക് നിർദേശം നൽകിയിരുന്നതും ഒട്ടേറെ കഞ്ചാവു കേസുകളിൽ പ്രതിയായ രാജക്കാട് സ്വദേശിയാണെന്നാണ് അസി. കമീഷണർ എം.എസ്. വിജയെൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം. ഇവർ മുമ്പും ഇതര സംസ്ഥാനങ്ങളിൽനിന്ന് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ കേരളത്തിലെത്തിച്ചിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേസിൽ വിദേശ ബന്ധങ്ങൾ ഉൾപ്പെടെ അന്വേഷണ പരിധിയിൽ കൊണ്ടുവരുമെന്നാണ് സൂചന. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അളവിൽ ഹഷീഷ് ഓയിൽ പിടികൂടിയ സംഭവവും വാളയാറിലേതാണ്. എക്സൈസ് കമീഷണർ ഋഷിരാജ്സിങ്ങിെൻറ നിർദേശാനുസരണം പ്രത്യേക സംഘത്തെ കേസന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ടെന്നും ഉടൻ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്നും പാലക്കാട് എക്സൈസ് െഡപ്യൂട്ടി കമീഷണർ ജേക്കബ് ജോൺ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.