'വെൽഡിങ്​, ട്രസ് വർക്ക് ജോലികൾ ലൈസൻസില്ലാത്തവർക്ക് നൽകരുത്​'

ഷൊർണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വെൽഡിങ്, ട്രസ് വർക്ക് ജോലികൾ ലൈസൻസില്ലാത്തവർക്ക് നൽകരുതെന്ന് കേരള അയേൺ ഫാബ്രിക്കേറ്റേഴ്സ് ആൻഡ് എൻജിനീയറിങ് യൂനിറ്റ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ ആവശ്യപ്പെട്ടു. പി.കെ. ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് എ.കെ. ബാബു അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ജി. സുധീർ, കെ. രാധാകൃഷ്ണൻ, എസ്. കൃഷ്ണദാസ്, സി. കൃഷ്ണകുമാർ, കെ. മണികണ്ഠൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ.കെ. ബാബു (പ്രസി.), കെ. രാധാകൃഷ്ണൻ (സെക്ര.), എം. കൃഷ്ണൻ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.